CinemaHollywoodNEWS

‘ആ വാര്‍ത്ത കേട്ടതും മുറിയിലെ കതക് പൂട്ടാതെയാണ് കിടന്നത്. എന്തെങ്കിലും അപായം സംഭവിച്ചാല്‍ മുറി കുത്തിത്തുറക്കേണ്ടല്ലോ’ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം നഷ്ടപ്പെട്ടതിനെക്കുറിച്ച് ഗോപകുമാര്‍

വിധേയന്‍ എന്ന അടൂര്‍ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ്‌ ഗോപകുമാര്‍. മലയാളത്തില്‍ നിന്ന് മാത്രമല്ല ഹോളിവുഡില്‍ നിന്നുവരെ ഈ നടനെ തേടി ആളെത്തുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ ഹോളിവുഡില്‍ അഭിനയിക്കാന്‍ കഴിയാതെ പോയ ഗോപകുമാര്‍ കടുത്ത നിരാശയിലാണ്.ജുറാസിക് പാര്‍ക്കിന്റെ രണ്ടാം ഭാഗമായ ദി ലാസ്റ്റ് വേള്‍ഡില്‍ അഭിനയിക്കാനായിരുന്നു ഗോപകുമാറിന് ക്ഷണം ലഭിച്ചത്. ചിത്രത്തിലെ ഇന്ത്യന്‍ കഥാപത്രത്തെ അവതരിപ്പിക്കാനായിരുന്നു ഗോപകുമാറിനെ ക്ഷണിച്ചത്. പക്ഷേ വിസ പ്രശ്നങ്ങള്‍ കാരണം തനിക്ക് ആ ചിത്രം ചെയ്യാന്‍ കഴിയാതെ പോയതെന്നാണ് പ്രമുഖ മാധമാത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗോപകുമാര്‍ പറയുന്നത്.

“ഇന്ത്യന്‍ കഥാപാത്രത്തിന്റെ വേഷം ചെയ്യാന്‍ ഇന്ത്യയില്‍ നിന്നുള്ള ഒരാളെ കണ്ടുപിടിക്കാനായി ഹോളിവുഡുകാര്‍ ഒരു ഏജന്റിനെ ഏര്‍പ്പാട് ചെയ്തിരുന്നു. അദ്ദേഹം വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ‘ഇവിടെ നിന്ന് രണ്ടുപേജ് സ്‌ക്രിപ്റ്റ് അയച്ചുതരുമെന്നും . അത് അഭിനയിച്ച് വീഡിയോയില്‍ ഷൂട്ട് ചെയ്ത് അയച്ചുതരണമെന്നും പറഞ്ഞിരുന്നു .’ അത് കൃത്യസമയത്തുതന്നെ അയച്ചുകൊടുക്കുകയും ചെയ്തു. മാസങ്ങള്‍ക്കുശേഷം ലോസ് ആഞ്ചല്‍സില്‍ നിന്നും ഒരു സ്ത്രീ വിളിച്ച് ആ ചിത്രത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട കാര്യം അറിയിക്കുകയും ചെയ്തു. വിസ പേപ്പറുകള്‍ ശരിയായി വരികയാണെന്നും ഉടന്‍ മദ്രാസിലെത്തണമെന്നും ആവശ്യപ്പെട്ടു. ‘അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍. ശരിക്കും സന്തോഷിച്ച നിമിഷങ്ങള്‍. പിറ്റേ ദിവസം മദ്രാസിലെത്തി. ഓരോ ദിവസവും രാത്രി ലോസ് ആഞ്ചല്‍സില്‍നിന്ന് വിളിക്കും. വിസ റെഡിയായിക്കൊണ്ടിരിക്കുന്നു. എപ്പോള്‍ വിളിച്ചാലും പുറപ്പെടേണ്ടിവരും. ഞാന്‍ കാത്തിരുന്നു. അഞ്ചാംദിവസം രാത്രി അവര്‍ വിളിച്ചു. അവരുടെ മറുപടി ഇതായിരുന്നു
‘സോറി. നിങ്ങളുടെ വിസാ പേപ്പറുകള്‍ ശരിയായില്ല. അതിന് ചില ഫോര്‍മാലിറ്റികളുണ്ട്. അതുവരെ കാത്തിരുന്നാല്‍ ദിവസം ഷൂട്ടിംഗ് നടക്കില്ല. താങ്കള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉടന്‍ തന്നെ അക്കൗണ്ടിലേക്ക് അയച്ചുതരാം. അതുകേട്ടതോടെ ഞാനാകെ തകര്‍ന്നുപോയി. ‘അന്ന് രാത്രി എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുപോലും ഭയന്നു. അതിനാല്‍ മുറിയിലെ കതക് പൂട്ടാതെയാണ് കിടന്നത്. എന്തെങ്കിലും അപായം സംഭവിച്ചാല്‍ മുറി കുത്തിത്തുറക്കേണ്ടല്ലോ.”

shortlink

Related Articles

Post Your Comments


Back to top button