മലയാള സിനിമകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഡിജിപി ലോക്നാഥ് ബഹ്റ തന്റെ ഇഷ്ടതാരത്തെക്കുറിച്ച് പങ്കുവെയ്ക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ റോഡ് സുരക്ഷാപദ്ധതിയായ ശുഭയാത്രയുടെ ചടങ്ങിനിടെയാണ് മലയാളത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട താരത്തെക്കുറിച്ച് ഡിജിപി മനസ്സ് തുറന്നത്.
താനൊരു കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്നാണ് ലോക്നാഥ് ബഹ്റ പറയുന്നത്
“എ.എസ്.പി ട്രെയിനിയായി 1987 ലാണ് ഞാനാദ്യമായി കേരളത്തിലെത്തുന്നത്. അന്ന് ഇവിടെവച്ച് ഞാനാദ്യം കണ്ട ചിത്രം ലാലിന്റെ താളവട്ടമാണ്. ആ പടം എനിക്ക് ഭയങ്കര ഇഷ്ടമായി. അന്ന് മുതല്‍ തുടങ്ങിയതാണ് അതിലെ നായകനോടുള്ള എന്റെ ആരാധന. അത് ഇന്നും തുടരുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് ഞാന്‍. അദ്ദേഹം അടുത്തിടെ അഭിനയിച്ച പുലിമുരുകനും കണ്ടു. എന്നെക്കാളും അത് ഇഷ്ടപ്പെട്ടത് എന്റെ മകനാണ്. ‘ലോകത്തിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് മോഹന്‍ലാല്‍”- ലോക്നാഥ് ബഹ്റ
Post Your Comments