
ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര സിനിമയായ ‘പത്മാവതി’ യെ വിമര്‍ശിച്ച് ബി.ജെ.പി മന്ത്രി ഗിരിരാജ് സിങ്. പത്മാവതി ഹിന്ദുവായതിനാലാണ് അവരെ മോശമായി ചിത്രീകരിച്ചതെന്ന് ഗിരിരാജ് ആരോപിച്ചു. മുഹമദ് നബിയെ കുറിച്ച് ഇവര്‍ ഇത്തരത്തില്‍ സിനിമയെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ചരിത്രത്തെ വികലമാക്കുന്നവരെ ജനങ്ങള്‍ ശിക്ഷിക്കണമെന്ന് മന്ത്രി ആഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ചരിത്രത്തെ വികലമാക്കുന്ന സിനിമകള്‍ അനുവദിക്കാനാവില്ല. ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട സിനിമകള്‍ നിരവധി പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് നബിയെ കുറിച്ച് ഇത്തരത്തില്‍ സിനിമയെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
രാജസ്ഥാനില്‍ പത്മാവതി സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബോളിവുഡ് സംവിധായകന്‍ ബന്‍സാലിയെ രജപുത് കര്‍ണ്ണി സേന ആക്രമിച്ചത്.
തന്‍റെ സൈന്യത്തോടൊപ്പം ചക്രവര്‍ത്തിയായ അലാവുദീന്‍ ഖില്‍ജിക്കെതിരെ പോരാടിയ റാണി പത്മിനിയുടെ കഥ പ്രസിദ്ധമാണ്. ഈ കഥയെ അടിസ്ഥാനമാക്കി ചിത്രീകരിക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോണും രണ്‍വീര്‍ സിങുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്
Post Your Comments