CinemaGeneralNEWS

വിവാഹത്തെക്കുറിച്ച് ചോദിച്ച ‍ അവതാരകന് കിടിലന്‍ മറുപടി നല്‍കി കാജല്‍ അഗര്‍വാള്‍

പ്രേക്ഷന് നടിമാരുടെ ജീവിതത്തെ കുറിച്ചറിയാന്‍ കൌതുകം കൂടുതലാണ്. അത് കൊണ്ട് തന്നെ താരങ്ങളുമായുള്ള അഭിമുഖങ്ങളില്‍ ഇത്തരം ചോദ്യങ്ങള്‍ കൂടുതലായി ഉണ്ടാകാറുണ്ട്. അഭിമുഖത്തിനു അവിവാഹിതയായ ഒരു നടിയെ കിട്ടിയാല്‍ ആദ്യമുയരുന്നത് എന്നാണ് വിവാഹമെന്ന ചോദ്യമായിരിക്കും.

ഇപ്പോള്‍ കോളിവുഡിലെ ചൂടേറിയ ചര്‍ച്ച ഒരു തമിഴ് ചാനലില്‍ ഇത്തരത്തില്‍ ഒരു ചോദ്യത്തിന് കാജല്‍ അഗര്‍വാള്‍ നല്‍കിയ മറുപടിയാണ്. 30 വയസ്സായി ഇനിയും വിവാഹം കഴിക്കാന്‍ പ്ലാനില്ലെ എന്നായിരുന്നു നടിയോട് അവതാരകന്റെ ചോദ്യം. നിങ്ങള്‍ എത്ര വര്‍ഷം കൂടി വിവാഹം കഴിക്കാന്‍ എനിക്ക് അനുവദിച്ച് തരും എന്നായിരുന്നു താരത്തിന്‍റെ മറുചോദ്യം.

എന്നാല്‍ തീര്‍ച്ചയായും ഞാന്‍ വിവാഹം കഴിയ്ക്കുമെന്ന് പറ‍ഞ്ഞ കാജല്‍, ഇപ്പോഴത്തെ തിരക്കേറിയ കരിയറില്‍ അതേ കുറിച്ച് ചിന്തിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

അജിത്ത് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് കാജല്‍. ഈ ചിത്രം പൂര്‍ത്തിയായാല്‍ ഉടന്‍ വിജയുടെ പുതിയ ചിത്രത്തിന്‍റെ തിരക്കുകളിലാവും നടി.

shortlink

Related Articles

Post Your Comments


Back to top button