പ്രേമമെന്ന നിവിന്‍ പോളി ചിത്രത്തിലൂടെ ആരാധക പ്രീതി നേടിയ സായി പല്ലവി തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നു. വിക്രമിന്റെ നായികയായിയാണ് തമിഴകത്ത് സായി പല്ലവി അരങ്ങേറ്റം കുറിക്കുന്നതെന്നും വാര്‍ത്തയുണ്ടായിരുന്നു. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രത്തില്‍ സായി പല്ലവി കരാര്‍ ആയതുമാണ് എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും സായ് പല്ലവി പിന്മാറിയെന്നാണ് പുതിയ വിവരം. ചിത്രത്തിനായി അഡ്വാന്‍സ് കൈപ്പറ്റിയ ശേഷമാണ് സായി ചിത്രം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഡേറ്റ് പ്രശ്നമാണ് ചിത്രത്തില്‍ നിന്നും സായി പല്ലവി ഒഴിവാകാന്‍ കാരണം. ചാര്‍ലിയുടെ റീമേക്കില്‍ മാധവന്റെ നായികയായി എത്തുന്നതും സായി പല്ലവിയാണ്. ഈ ചിത്രത്തിനായി താരം കൂടുതല്‍ ഡേറ്റ് കൊടുക്കുകയും അതിനെ തുടര്‍ന്നാണ് വിക്രം ചിത്രത്തില്‍ നിന്നും നടി പിന്മാറിയതെന്നും സംവിധായകനോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി. സായി പല്ലവിക്ക് പതിനഞ്ച് ലക്ഷം അഡ്വാന്‍സും നല്‍കിയതാണെന്നും ഇവര്‍ പറയുന്നു. തമിഴില്‍ ഇതുവരെയും അറിയപ്പെടാത്ത ഒരു നടിയെന്ന നിലയില്‍ സായി പല്ലവി കൂടുതല്‍ പ്രതിഫലമാണ് നിര്‍മാതാക്കളോട് ചോദിക്കുന്നതെന്നും ഇവര്‍ വെളിപ്പെടുത്തി.
എന്നാല്‍ വിക്രം സിനിമയ്ക്കായി കൃത്യമായ ഡേറ്റ് നല്‍കിയതാണെന്നും പ്രോജക്ട് പറഞ്ഞ സമയത്ത് തുടങ്ങാത്തതുകൊണ്ടാണ് പിന്മാറിയതെന്നും സായി പല്ലവിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. മാത്രമല്ല അഡ്വാന്‍സ് മേടിച്ച തുക തിരികെ നല്‍കിയാണ് സായി പല്ലവി പിന്മാറിയതെന്നും നടിയോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
Post Your Comments