Cinema

നിങ്ങളുടെ പാചകം പുളിച്ചുപോയി; ലക്ഷ്മി നായരോട് ബി. ഉണ്ണികൃഷ്ണന് പറയാനുള്ളത്

കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ചര്‍ച്ച ലോ അക്കാദമിയില്‍ നടക്കുന്ന കാര്യങ്ങളാണ്. തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അക്കാദമി വിദ്യാർഥികൾ ഉയര്‍ത്തിയിരിക്കുന്നത്. പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കുംവരെ സമരം നടത്താനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം. ഈ സംഭവത്തിൽ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പ്രതികരിക്കുന്നു. കോടതിയിലെ ജയമൊന്നുമൊരു ജയമല്ലെന്നും ഈ ധർമ്മസമരത്തിൽ നിങ്ങൾ തോറ്റുപോയെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു.

ബി ഉണ്ണികൃഷ്ണൻ കുറിപ്പ് പൂര്‍ണ്ണരൂപം

പഠിപ്പിക്കുന്ന വിദ്യാർത്ഥികളൊന്നടങ്കം ” ഒന്ന് മാറി നിൽക്കൂ” എന്ന് പറയുംമ്പോൾ, ദീപ്തമായ ശാന്തതയോടെ മാറിന്നുകൊണ്ട്‌, ” നിങ്ങളൂടെ ഇഷ്ടം നടക്കട്ടെ” എന്ന് പറയുന്ന ഒരദ്ധ്യാപികയെ തീർച്ചയായും ആദരവോടെ മാത്രമേ പൊതുസമൂഹം കാണൂ. മറിച്ച്‌‌, “നിങ്ങളെന്തുപറഞ്ഞാലും ഞാനൊഴിഞ്ഞു പോകില്ല, നിങ്ങളെയെല്ലാം ഭരിച്ച്‌ ഞാനൊരുവഴിയാക്കിവിടുമെന്ന്” ശഠിക്കുന്ന ധാർഷ്ട്യത്തിന്‌ കുമിളയുടെ ആയുസ്സേയുള്ളൂ എന്ന് മാഡം ലക്ഷ്മി നായർ മനസ്സിലാക്കണം. കോടതിയിൽ നിന്നുത്തരവ്‌ വാങ്ങി നിങ്ങൾക്ക്‌ സമരപന്തലുകൾ പൊളിക്കാം, കോളേജിന്റെ വാതിലുകൾ തുറന്നിടാം. പക്ഷേ, വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും അഗ്നിയെക്കെടുത്താൻ നിയമത്തിലൊരു വകുപ്പുമില്ല, ശ്രീമതി നായർ. കോടതിയിലെ ജയമൊന്നുമൊരു ജയമല്ല, മാഡം. സത്യത്തിൽ, ഈ ധർമ്മസമരത്തിൽ നിങ്ങളെന്നേ തോറ്റുപോയിരിക്കുന്നു. Your current recipe’s gone sour, so stop cooking.

shortlink

Related Articles

Post Your Comments


Back to top button