CinemaNEWSNostalgia

മോഹന്‍ലാലോ മമ്മൂട്ടിയോ മികച്ച നടന്‍? പ്രേം നസീര്‍ പറഞ്ഞ മറുപടി

 

മലയാള സിനിമയില്‍ വര്‍ഷങ്ങളായി തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ്  മമ്മൂട്ടിയും,  മോഹന്‍ലാലും . അഭിനയത്തിന്‍റെ കാര്യത്തില്‍ ഇവരിലാരാണ് ഒന്നാമന്‍ എന്നുള്ള അഭിപ്രായം പലരും അവരുടെതായ കാഴ്ചപാടോടെ വ്യക്തമാക്കാറുണ്ട്. ഇന്നത്തെ താരങ്ങള്‍ മാത്രമല്ല ഇത്തരമൊരു ചോദ്യം നേരിട്ടിട്ടുള്ളത്. നിത്യഹരിത നായകനായ പ്രേം നസീറിനോട് വരെ മമ്മൂട്ടി മോഹന്‍ലാലില്‍ ആരാണ് മികച്ച നടനെന്ന രീതിയില്‍ ചോദ്യമുയര്‍ന്നിട്ടുണ്ട്.

രണ്ടു പേരും എനിക്ക് തുല്യരാണ് എന്നായിരുന്നു
പ്രേം നസീര്‍ പറഞ്ഞിരുന്നത്.
മമ്മൂട്ടിയുടെയും,മോഹന്‍ലാലിന്‍റെയും പേര് പറയുമ്പോള്‍ താന്‍ എപ്പോഴും രണ്ട് പ്രാവശ്യം ആ പേരുകള്‍ ആവര്‍ത്തിക്കുമായിരുന്നെന്നും നസീര്‍ പറഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍-മമ്മൂട്ടിയെ ക്കുറിച്ച് ചോദിച്ചപ്പോള്‍ നിത്യഹരിത നായകന്‍റെ മറുപടി ഇതായിരുന്നു.

ആദ്യമേ മമ്മൂട്ടി മോഹന്‍ലാല്‍ എന്ന് പറഞ്ഞാല്‍ പിന്നീട് മോഹന്‍ലാല്‍ മമ്മൂട്ടി എന്നും പറയും. അപ്പോള്‍ ആര്‍ക്കും സംശയം തോന്നില്ലല്ലോ

shortlink

Post Your Comments


Back to top button