മലയാളത്തില്‍ വിജയ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിച്ച ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉലഹന്നാന് എന്ന വേഷത്തില്‍ മോഹന്‍ലാലും ആനിയമ്മയായി മീനയും പ്രേക്ഷക മനസ്സില്‍ ഇടം നേടി. എന്നാല്‍ ചിത്രത്തില്‍ ആനിയമ്മയ്ക്കായി ആദ്യം സമീപിച്ചത് മീനയെ അല്ലായെന്നു തുറന്നു പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സോഫിയ പോൾ .
ബോളിവുഡിന്റെ പ്രിയതാരം വിദ്യ ബാലനെ ആയിരുന്നു ആനിയമ്മയായി ആദ്യം ഉദ്ദേശിച്ചിരുന്നതെന്ന് സോഫിയ പോൾ പറയുന്നു. അണിയറ പ്രവർത്തകർ വിദ്യ സമീപിക്കുകയും കഥാപാത്രത്തെ വിദ്യയ്ക്ക് വളരെ അധികം ഇഷ്ടമാവുകയും ചെയ്തിരുന്നു. എന്നാൽ ഹിന്ദിയിലെ ചില പ്രോജക്ടുകളുടെ തിരക്കുകാരണം വിദ്യയ്ക്ക് സിനിമയിൽ അഭിനയിക്കാൻ കഴിയാതെ പോയെന്നു സോഫിയ പറയുന്നു. ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള ചർച്ചകളും പുരോഗമിക്കുകയാണെന്നും സോഫിയ പറയുന്നു.
Post Your Comments