
നിര്‍മ്മാതാക്കളും,വിതരണക്കാരും,തിയേറ്റര്‍ പ്രതിനിധികളുമടങ്ങുന്ന ദിലീപിന്‍റെ നേതൃത്വത്തിലുള്ള പുതിയ സംഘടന കരുത്താര്‍ജ്ജിക്കുന്നതോടെ ലിബര്‍ട്ടി ബഷീറിന്റെ സംഘടന പേരിന് വേണ്ടി മാത്രം അവശേഷിക്കുന്ന അവസ്ഥയിലാണ്.സമരം നിലനില്‍ക്കുമ്പോള്‍ തന്നെ ലിബര്‍ട്ടി ബഷീറിനെ പരിഹസിച്ചു നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.
ഒടുവില്‍ റാഫി മാതിര എന്ന നിര്‍മ്മാതാവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ലിബര്‍ട്ടി ബഷീറിനെ ട്രോളിയിരിക്കുന്നത്. പൊടിപോലുമില്ല ‘ഓനെ’ കണ്ടു പിടിക്കാന്‍! എന്ന തലക്കെട്ടോടെയാണ് റാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. രാമരാവണന്‍, സ്വന്തം ഭാര്യ സിന്താബാദ് എന്നീ സിനിമകള്‍ നിര്‍മ്മിച്ച റാഫി മാതിര മറുഭാഷാ ചിത്രങ്ങളുടെ പ്രധാന വിതരണക്കാരിലൊരാളാണ്.
റാഫി മാതിരയുടെ ഫേസ്ബുക്ക് പോസ്റ്റ്
പൊടിപോലുമില്ല ‘ഓനെ’ കണ്ടു പിടിക്കാന്‍ !!!!!
ഇളയ ദളപതി വിജയ് യുടെ “ഭൈരവ” കേരള റിലീസ് തടയാന്‍ തിയറ്ററുകള്‍ അടച്ചിട്ടു സമരം തുടരും എന്ന് ലിബര്‍ട്ടി ബഷീര്‍ പ്രഖ്യാപിച്ച ജനുവരി 10 നു ഞാന്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് അന്വര്‍ത്ഥമായിരിക്കുന്നു.
ഫെഡഷന്‍റെ തലപ്പത്ത് ‘മുടിയില്ലാ’ മന്നനായി വിലസിയ മണ്ടത്തരത്തിന്‍റെയും പൊട്ടത്തരത്തിന്‍റെയും സുല്‍ത്താനു എല്ലാം നഷ്ട്ടപ്പെടാന്‍ തന്‍റെ പിടിവാശിയും അഹങ്കാരവും കാരണമായി എന്ന് ഇപ്പോള്‍ മനസ്സിലാക്കിയിട്ടു ഒരു കാര്യവുമില്ല എന്ന് മനസ്സിലായപ്പോള്‍ കാലം കഴിഞ്ഞു പോയി എന്ന സത്യം ഓനു മനസ്സിലായിക്കാണും എന്നു നമുക്ക് മനസ്സിലാക്കാം. കലി കാലം
Post Your Comments