സാങ്കേതിക വിദ്യ വളര്‍ന്നു പന്തലിച്ചിരിക്കുന്ന ഈ കാലത്ത് വീഡിയോ കാസറ്റ് അത്ര പരിചിതമായ ഒന്നല്ല. എന്നാല്‍ എണ്‍പതുകളില്‍ സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ജീവവായുവിനു തുല്യമായിരുന്ന വീഡിയോ കാസറ്റ് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരോര്‍മ്മയാണ്. ദൂരദർശൻ മാത്രം ഉണ്ടായിരുന്ന എൺപതുകളിൽ വീഡിയോ കാസറ്റുകൾ ആയിരുന്നു ജനങ്ങൾക്കു ആശ്രയം. വീട്ടിലിരുന്നു വിസിആർ വാടകയ്ക്കെടുത്ത് കുടുംബത്തോടൊപ്പം സിനിമ കണ്ടിരുന്ന കാലം. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വീഡിയോ കാസറ്റിനെ ആശ്രയിച്ചിരുന്നു.
ഇപ്പോഴത്തെ സൂപ്പർ സ്റ്റാറുകളായ രജനീകാന്തും കമലഹാസനും മണി രത്നവും അജിത്തുമെല്ലാം സിനിമയ്ക്കായി ആശ്രയിച്ചിരുന്ന വീഡിയോ കാസറ്റ് വാടകയ്ക്കു കൊടുക്കുന്ന ഒരു സ്ഥാപനമാണ് ടിക് ടാക് മൂവീ റെന്റൽസ്. ചെന്നൈയിൽ മുപ്പതു വർഷങ്ങൾക്കു മുൻപ് ആരംഭിച്ചതാണു ടിക് ടാക്. ഒരു സിനിമാ ലൈബ്രറി എന്ന് തന്നെ പറയാം. ഇന്റർനെറ്റും ഓൺലൈൻ വ്യാപാരവും ഇല്ലാതിരുന്ന അക്കാലത്ത് ടിക് ടാക് സിനിമാപ്രേമികളുടെ വിശപ്പു മാറ്റുകയായിരുന്നു.
എന്നാൽ ഇപ്പോൾ ടിക് ടാക്കിന്റെ സ്ഥിതി മോശമാണ് . ഹോം തിയേറ്റർ വന്നതോടെ കച്ചവടം കുറഞ്ഞുവെന്നാണു ടിക് ടാക്കിന്റെ ഉടമസ്ഥൻ പ്രകാശ് കുമാർ പറയുന്നത്. ടിവിയും വിസിയാറും വാടകയ്ക്കു കൊടുത്തിരുന്ന കാലംഇപ്പൊ ഓര്‍മ്മകള്‍ മാത്രം. ആര്‍കും അതൊന്നും വേണ്ട. കയ്യില്‍ ഇരികുന്ന മൊബൈലില്‍ വരെ സിനിമ കിട്ടുന്ന ഈ കാലത്ത് വീഡിയോ കാസറ്റുകള്‍ ആരും തിരക്കാറില്ല.
എന്നാല്‍ ടിക് ടാക് പ്രവർത്തനം അവസാനിക്കുന്നതോടെ ചെന്നൈയുടെ സിനിമാ പാരമ്പര്യത്തിലെ ഒരു കണ്ണി അറ്റ് പോകുന്നത് അഴയ തലമുറയ്ക്ക് മാത്രം മനസിലാകുന്ന വേദനയാകും.
Post Your Comments