മലയാള സിനിമയെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനുമായി ആരംഭിച്ച സ്ഥാപനമാണ് ചലച്ചിത്രഅക്കാദമി. ഇന്ന് അക്കാദമിയില്‍ നടക്കുന്ന നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തനായ നടനും മുന്‍ സിനിമാമന്ത്രി കൂടിയായ കെ ബി ഗണേഷ് കുമാര്‍ സിനിമയ്ക്കായി യാതൊന്നും ചെയ്യാത്ത ചലച്ചിത്രഅക്കാദമി അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെടുന്നു. മലയാളസിനിമയെക്കുറിച്ച് പഠിക്കാനും പഠിപ്പിക്കാനുമാണ് ചലച്ചിത്ര അക്കാദമി സ്ഥാപിച്ചത്. ഫിലിം ഫെസ്റ്റിവലെന്ന പേരില്‍ പരിപാടി നടത്തുമ്പോള്‍ സിനിമ കാണുകയെന്നതിനേക്കാള് ബോധപൂര്‍വം ബഹളം വയ്ക്കാനാണ് പലരും അവിടെ എത്തുന്നത്. ഒടുവില്‍ സിനിമയ്ക്ക് അവാര്‍ഡും പ്രഖ്യാപിക്കാറുണ്ട്.
ഫിലിം ഫെസ്റ്റിവല്‍ നടത്താന്‍ വേണ്ടി മാത്രം ഒരു അക്കാദമിയുടെ കാര്യമുണ്ടോ. സിനിമയ്ക്ക് യാതൊരുവിധ പ്രോത്സാഹനവും നല്‍കാത്ത ചലച്ചിത്ര അക്കാദമി അടച്ചുപൂട്ടണമെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ചലച്ചിത്ര അക്കാദമി നിലകൊള്ളുന്ന ആസ്ഥാന കെട്ടിടത്തിന്റെ പ്രതിമാസ വാടക 68,000 രൂപയായിരുന്നു. പ്രതിമാസം 35000 രൂപ വാടകയുള്ള കെട്ടിടത്തിലേക്ക് ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനകേന്ദ്രം മാറ്റിസ്ഥാപിച്ചതിനെകുറിച്ചും കെ ബി ഗണേഷ് കുമാര്‍ പറയുന്നു.
മംഗളത്തിനു അനുവദിച്ച അഭിമുഖത്തിലാണ് ഗണേഷ് കുമാര്‍ വിമര്‍ശനം ഉന്നയിക്കുന്നത്.
Post Your Comments