ഇനി എങ്കിലും എന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റുമോ? യേശുദാസ്‌ ചോദിക്കുന്നു

മലയാളികളുടെ ഭക്തിയില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ക്ഷേത്രമാണ് ഗുരുവായൂര്‍. കൃഷ്ണനെ ഒരു നോക്ക് കാണുവാന്‍ ആഗ്രഹിക്കാത്ത ഭക്തരില്ല. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായി ഗുരുവായൂര്‍ അമ്പലത്തില്‍ കണ്ണനെ ഒരു നോക്ക് കാണണമെന്നു ആഗ്രഹിക്കുന്ന വ്യക്തിയാണ് ഗാനഗന്ധര്‍വന്‍ യേശുദാസ്‌. ഏറ്റവും മികച്ച കൃഷ്ണ സ്തുതികള്‍ പാടിയ അദ്ദേഹത്തെ അന്യമതസ്ഥന്‍ എന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് മുന്പ് ചര്‍ച്ചയായിരുന്നു. തന്റെ ആഗ്രഹം വീണ്ടും തുറന്നു പറയുകയാണ് യേശുദാസ്‌.

ഇനി എങ്കിലും എന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. പത്മ വിഭൂഷണ്‍ ലഭിച്ചതിനു പൌരാവലി നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തപ്പോഴായിരുന്നു അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചത്. ദൈവത്തിനു രൂപവും ഭാവവുമില്ലെന്ന് പറഞ്ഞ അദ്ദേഹം ചടങ്ങില്‍ സമ്മാനിച്ച ഇടയ്ക്ക കൊട്ടുകയും ചെയ്തു. നടി ശാരദ, എം എ ബേബി എന്നിവര്‍ പങ്കെടുത്തു. കരഘോഷത്തോടെയാണ് ഈ ചോദ്യത്തെ സദസ്സ് വരവേറ്റത്.

Share
Leave a Comment