കേരളത്തില്‍ ഒരു പ്രിൻസിപ്പലും ഇതുവരെ ഇത്രയും ആക്ഷേപം കേട്ടിട്ടുണ്ടാവില്ല. തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അക്കാദമി വിദ്യാർഥികൾ ഉയര്‍ത്തിയിരിക്കുന്നത്. പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കുംവരെ സമരം നടത്താനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം. ഈ വിഷയത്തില്‍ പ്രതികരിച്ച ബി ഉണ്ണികൃഷ്ണൻ നിങ്ങളുടെ പാചകം പുളിച്ചുപോയെന്നു ലക്ഷ്മി നായരോട് പറയുന്നു. ഉണ്ണികൃഷ്ണന്‍റെ ഈ വാക്കുകള്‍ ചേര്‍ത്തുകൊണ്ട് സിനിമ താരം പാര്‍വതി ഈ വിഷയത്തില്‍ പ്രതികരിക്കുന്നു
പാര്‍വതിയുടെ കുറിപ്പിങ്ങനെ..
“Recipe has gone sour..stop cooking”- B unnikrihnan.
സത്യം, നീതി,ധർമ്മം ഇവയ്ക്ക് വേണ്ടി നിലകൊള്ളാൻ ഇരുട്ടകറ്റി വെളിച്ചം വീശുന്ന ക്രാന്തദർശികളാകണം അദ്ധ്യാപകർ. കാമം ക്രോധം ,ലോഭം, മദം മാത്സര്യം തുടങ്ങിയ താമസ ഗുണങ്ങൾ മനുഷ്യ സഹജമാണ്. ഈ സഹജ വാസനകളെ സംസ്ക്കരിച്ച് അറിവിലൂടെ അറിവായി മാറാൻ പ്രേരിപ്പിക്കുന്ന മാർഗ്ഗദർശികളാണ് അദ്ധ്യാപകർ. കാമം പ്രണയം പോലുള്ള കാര്യങ്ങൾ വളർച്ചയുടെ ഘട്ടത്തിൽ സ്വാഭാവികം. അങ്ങനെയുള്ള ഘട്ടങ്ങളിൽ ചിന്തയുടെ മൂർച്ചകൂട്ടി അവനവന്റെ ഉള്ളം കാട്ടി കൊടുത്ത്, കരയാനും ചിരിക്കാനും താങ്ങാവുന്ന ഒരു ചുമലായി മാറണം അദ്ധ്യാപകർ. ഭയം,ഭീതി, അന്ധവിശ്വാസം ഇവയെ എല്ലാം ഒഴുക്കി കളഞ്ഞ് നിർഭയരാക്കുന്ന ശക്തികളാകണം അദ്ധ്യാപകർ. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും പ്രേരണയാകുന്ന ചൈതന്യമാകണം അദ്ധ്യാപകർ. അദ്ധ്യാപനം മരിക്കുന്ന വരെ തുടരുന്ന ഒരു കർമ്മമാണ്. നിത്യ ഉപാസനയാണ്.
അദ്ധ്യാപനം ശമ്പളം കിട്ടാനുള്ള ഒരു പണിയായി മാത്രം വിചാരിക്കരുന്നവരോട് എന്ത് പറയാൻ!??! ടീച്ചറെ എന്ന് ഒരു വിദ്യാർത്ഥി മനസ്സ് കൊണ്ട് വിളിക്കുമ്പോഴാണ്, ആ തൊഴിലിന് നാം പ്രാപ്തരാവുന്നത്. ശമ്പളവും തസ്തികയും അതിന് ഒരു മാനദണ്ഡമേ അല്ല.
Post Your Comments