വീട്ടമ്മമാരെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ് സീരിയലുകളും അതിലെ നായികമാരും. മാനസ പുത്രി എന്ന സീരിയലിലെ സോഫി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ ശ്രീകല ശശിധരന് സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് വെളിപ്പെടുത്തുന്നു.
സീരിയലില്‍ മികച്ച വേഷം ചെയ്തു പ്രേക്ഷക ശ്രദ്ധനേടിയ താരത്തിനു സിനിമയിലെ അവസരം നഷ്ടമാക്കിയതും സീരിയല്‍ തന്നെന്നു തുറന്നു പറയുകയാണ് ശ്രീകല. സന്തോഷ് ശിവന്റെ ഉറുമി എന്ന ചിത്രത്തില്‍ ചെറുതല്ലാത്ത ഒരു വേഷം ചെയ്തതിലും സന്തോഷമുണ്ടെന്ന് പറയുന്ന താരം നല്ലഅഭിനയമായിരുന്നു വെന്ന് സംവിധായകന് അഭിനന്ദിച്ചപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം തോന്നിയെന്നും തുറന്നു പറയുന്നു. എന്നാല്‍ മലയാളത്തിലെ ഒരു വലിയ സിനിമയിലേക്ക് ക്ഷണിച്ചെങ്കിലും പിന്നീട് അവര്‍ ഒഴിവാക്കിയെന്നു വേദനയോടെ തുറന്നു പറയുന്നു. സീരിയല്‍ നടിയായതുകൊണ്ടാണ് ഒഴിവാക്കിയതെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞുവെന്നും താരം വെളിപ്പെടുത്തുന്നു. സീരിയലില്‍ ആയാലും സിനിമയിലായാലും അഭിനയമല്ലേ നോക്കേണ്ടതെന്നും ശ്രീകല ചോദിക്കുന്നു. പ്രമുഖ മധ്യമത്തിനു നല്കിയ അഭിമുഖാത്തിലാണ് ശ്രീകല ഇത് വെളിപ്പെടുത്തുന്നത്.
വിവാഹശേഷം സീരിയലില്‍ നിന്നും വിട്ട നിന്ന താരം രാത്രിമഴ എന്ന സീരിയലിലൂടെ വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്.
Post Your Comments