പത്മാവതി സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദ്ദനമേറ്റ സാഹചര്യത്തില്‍ രജ്പുത് കര്‍ണിസേന മാപ്പ് പറയണമെന്ന് ബോളിവുഡ് ചലച്ചിത്ര രംഗത്തെ പ്രമുഖര്‍. ബന്‍സാലിയുടെ സുരക്ഷാ ജീവനക്കാരന് തങ്ങളുടെ സംഘത്തില്‍പെട്ടവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതിനോടുള്ള പ്രതികരണമാണ് അക്രമമായി മാറിയതെന്നുമാണ് സംഘടന പറയുന്നത് അതിനാല്‍ തന്നെ മാപ്പ് പറയുന്ന പ്രശ്നമുദിക്കുന്നില്ലെന്നും സംഘന വ്യക്തമാക്കി.
റാണി പദ്മിനിയുടെ ധൈര്യത്തെയും ജീവത്യാഗത്തെയും പരിഹസിക്കുന്നതാണ് ‘പദ്മാവതി എന്ന ചിത്രം, ഇത് അംഗീകരിക്കാനാകില്ല. ചിത്രീകരണത്തിന് മുന്‍പ് തങ്ങളെ തിരക്കഥ കാണിക്കണമെന്ന് പല തവണ ആവര്‍ത്തിച്ചെങ്കിലും ബന്‍സാലി തയ്യാറായില്ലെന്നും സംഘടന പ്രതികരിച്ചു.
Post Your Comments