CinemaGeneralNEWS

പ്രൗഢഗംഭീരമായ ചടങ്ങില്‍ നാഗചൈതന്യ- സമാന്ത വിവാഹ നിശ്ചയം; ചിത്രങ്ങളും വീഡിയോയും കാണാം

തെന്നിന്ത്യൻ ചലച്ചിത്രലോകത്ത് ശ്രദ്ധേയമായ താരജോഡികളാണ് നാഗചൈതന്യയും സമാന്തയും. ഇരുവരും അടുത്തിടെ പ്രണയത്തിലാണെന്ന വാര്‍ത്ത വലിയ തോതില്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ചു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്നലെ കഴിഞ്ഞു. ഹൈദരാബാദിൽ ഒരു സ്വകാര്യഹോട്ടലിൽവച്ചായിരുന്നു ചടങ്ങ്. അടുത്ത സുഹൃത്തുക്കളും സിനിമയിലെ സൂപ്പർതാരങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ഹിന്ദു–ക്രിസ്ത്യൻ രീതിയിലാണ് ചടങ്ങ് നടന്നത്. നേരത്തെ സമാന്ത ഹിന്ദു മതം സ്വീകരിച്ചെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാല്‍ നാഗാർജുനയുടെ കുടുംബം അത് നിഷേധിച്ചിരുന്നു. നടി സമാന്തയുടെ അമ്മ മലയാളിയാണ്.

samantha-nagachaitanya-wedding-1.png.image.784.410

യെമായ ചേസാവെ എന്ന തെലുങ്കു ചിത്രത്തിലാണ് നാഗചൈതന്യയും സമാന്തയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഓട്ടോനഗര്‍ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

തെലുങ്ക് സൂപ്പർതാരമായ നാഗാർജുനയുടെയും ലക്ഷ്മി ദഗുപതിയുടെയും മകനാണ് നാഗചൈതന്യ.

shortlink

Related Articles

Post Your Comments


Back to top button