CinemaGeneralNEWS

നിവിന്‍ പോളി ഇനിമുതല്‍ റിച്ചി!!

മലയാളികളുടെ യുവതാരം നിവിന്‍ പോളി തമിഴിലും തിളങ്ങുകയാണ്. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ വര്‍ക്കുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കന്നഡ ചിത്രമായ ‘ഉളിഡവരു കണ്ടാതെ’യുടെ റീമേക്കാണ് ഈ ചിത്രം.

തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഈ ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ‘സാന്റാ മരിയ’ എന്നായിരുന്നു ചിത്രത്തിനു ആദ്യം പേരിട്ടെങ്കിലും പിന്നീട് ‘അവര്‍ഗള്‍’ എന്ന് മാറ്റിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചിത്രത്തിന്‍റെ വര്‍ക്കുകള്‍ അവസാനിച്ച ഈ ഘട്ടത്തില്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ വെളിപ്പെടുത്തുന്നു.

‘റിച്ചി’ എന്നാണ് സിനിമയ്ക്ക് പേര് നിശ്ചയിച്ചിരിക്കുന്നതെന്നും നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് അതെന്നും സംവിധായകന്‍ ഗൗതം രാമചന്ദ്രന്‍ പറയുന്നു. ഡെക്കാണ്‍ ക്രോണിക്കിളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിവിന്‍ തമിഴില്‍ ആദ്യമായി ഡബ്ബ് ചെയ്യുന്ന ചിത്രമായതിനാല്‍ കൂടുതല്‍ ശ്രദ്ധയും സമയവും നല്‍കേണ്ടിവരുന്നത് പോസ്റ്റ് പ്രൊഡക്ഷന്‍ അല്‍പം വൈകാന്‍ കാരണമായതെന്നും സൂചനയുണ്ട്.

തീരദേശജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാണ്ഡികുമാറാണ്. ആനന്ദ് കുമാറും വിനോദ് ഷൊര്‍ണൂരും ചേര്‍ന്നാണ് ‘റിച്ചി’ നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button