തെന്നിന്ത്യന്‍ നായിക നടി പ്രിയാമണി നിര്‍മാതാക്കളെ കണ്ണുമടച്ചു വിശ്വസിച്ചതുമൂലം പണികിട്ടിയിട്ടുണ്ടെന്നു വെളിപ്പെടുത്തുന്നു.
എല്ലാവരെയും കണ്ണുമടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു തന്റേതെന്ന് തുറന്നു പറയുന്ന പ്രിയാമണി ഈ സ്വഭാവം കാരണം തനിക്കു പല നിര്‍മാതാക്കളില്‍ നിന്നും പണികിട്ടിയിട്ടുണ്ടെന്നു വെളിപ്പെടുത്തുന്നു. ഗൃഹലക്ഷ്മിയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇത് വെളിപ്പെടുത്തുന്നത്.
‘പണ്ട് എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു. അങ്ങനെ ഒരുപാട് പണികിട്ടിയിട്ടുണ്ട്. തുടക്കക്കാലത്ത് കൂടുതലും നിര്‍മാതാക്കളില്‍ നിന്നാണ് പണികിട്ടിയത്.’ പ്രിയാമണി പറയുന്നു.
ജീവിതപങ്കാളിയായ മുസ്തഫയാണ് തന്റെ ഈ സ്വഭാവം മാറ്റിയെടുത്തതെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. ‘കാഴ്ചപ്പാടുകളെപ്പോലെ തന്നെ വസ്ത്രധാരണ രീതിയും മാറ്റിയത് മുസ്തഫ തന്നെയാണെന്നും പ്രിയാമണി പറയുന്നു.
Post Your Comments