BollywoodCinemaGeneralNEWS

ദംഗല്‍ന് 300 കോടി നേടിയപ്പോള്‍ മഹാവീര്‍ സിംഗിന് കിട്ടിയത് !

ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ആമീര്‍ ഖാന്‍ ചിത്രം ദംഗല്‍ മികച്ച കളക്ഷനും പ്രേക്ഷക ശ്രദ്ധയും നേടി മുന്നേറുകയാണ്. ചിത്രത്തിന് പതിനേഴ് ദിവസം കൊണ്ട് മുന്നൂറു കോടി കളക്ഷന്‍ ലഭിച്ചിരുന്നു. നിതേഷ് തിവാരി സംവിധാനം ചെയ്തത ദംഗല്‍ ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്‍റെയും ബബിതാ കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിന്റെയും കഥയാണ്.

ചിത്രത്തില്‍ ആമിറാണ് മഹാവീര്‍ ഫോഗാട്ടിനെ അവതരിപ്പിച്ചത്. ഗീതാ ഫോഗാട്ടിന്‍റെയും ബബിതാ കുമാരിയുടെയും റോളില്‍ എത്തിയത് പുതുമുഖങ്ങളായ ഫാത്തിമാ സനാ ഷെയ്ഖും സാന്യ മൽഹോത്രയുമാണ്.

ചിത്രം കോടികള്‍ വരിക്കൂട്ടിയപ്പോള്‍ മഹാവീര്‍ സിംഗ് ഫോഗാട് കുടുംബത്തിനു ലഭിച്ചത് എണ്‍പത് ലക്ഷം മാത്രമാണ്. തുക കുറഞ്ഞു പോയെന്ന വിമര്‍ശനം ബന്ധുകള്‍ക്കിടയില്‍ ഉയരുന്നുണ്ട്. പക്ഷേ മഹാവീര്‍ ചിത്രത്തിന്റെ കാര്യത്തിലും തുകയിലും സന്തോഷവാനാണ്.

തന്റെ ജീവിതം വെള്ളിത്തിരയിൽ കോടികൾ വാരുമ്പോള്‍ ഹരിയാനയിലെ ബലാലി ഗ്രാമത്തിൽ ഒരു റസ്‌ലിങ് അക്കാദമി തുടങ്ങുകയെന്ന ആഗ്രഹത്തിലാണ് അദ്ദേഹം.

ആമിർ ഖാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആമിർ ഖാനും ഭാര്യ കിരൺ റാവും സിദ്ധാർഥ് റോയ് കപൂറും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button