തമിഴില്‍ ഏറെ ശ്രദ്ധേയന്നായ സംവിധായകന് ഗൗതം വസുദേവ് മേനോന് ചിത്രത്തില്‍ മലയാള താരങ്ങള്‍ കരാറായി എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നിവിന്‍ പോളിയെയും പൃഥ്വിരാജിനെയും നായകന്മാരാക്കി രണ്ടു ചിത്രം ഗൗതം മേനോന് ചെയ്യുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തന്റെ അടുത്ത ചിത്രത്തില്‍ നിവിന്‍ അല്ലാ പൃഥ്വിരാജാണ് നായകനെന്നു ഗൗതം മേനോന് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ആ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു.
ഗൗതം മേനോന്റെ അഡ്വാന്‍സ് വാങ്ങിക്കഴിഞ്ഞുവെന്നും എന്നാല്‍ പ്രോജക്ടിന്റെ തുടക്കം എപ്പോഴാണെന്നു തനിക്കറിയില്ലയെന്നും പൃഥ്വിരാജ് വെളിപ്പെടുത്തുന്നു. നാല് ഭാഷാനായകന്മാരുടെയും ഡേറ്റുകള്‍ ഒരുമിച്ച് കിട്ടണം. അത് സാധ്യമാകാന്‍ ഏറെ കാത്തിരിക്കണമെന്നാണ് തോന്നുന്നതെന്നും പൃഥ്വിരാജ് പറയുന്നു. വ്യത്യസ്തമായ ഒരു പ്രോജക്ടായിരിക്കും എന്ന ധാരണയില്‍ തന്നെയാണ് താനീ ചിത്രമേറ്റെടുത്തതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
ധനുഷ് നായകനാവുന്ന ഗൗതം മേനോന് ചിത്രം ‘എന്നെ നോക്കി പായും തോട്ട’ പൂര്‍ത്തിയായിക്കഴിഞ്ഞു . വിക്രം നായകനാവുന്ന ‘ധ്രുവനച്ചത്തിര’മാണ് ഗൗതം മേനോന്റെ പുതിയ ചിത്രം . ഈ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. രണ്ട് ചിത്രങ്ങള്‍ തീയേറ്ററുകളിലെത്താനുള്ളപ്പോള് തന്നെ പൃഥ്വിരാജിനൊപ്പം തമിഴിലും തെലുങ്കിലും കന്നഡത്തിലും നിന്ന് മറ്റ് നായകന്മാരുമൊന്നിക്കുന്ന അടുത്ത ചിത്രത്തെക്കുറിച്ചും സംവിധായകന് പറഞ്ഞത്. ഈ വര്‍ഷം തന്നെ ചിത്രം ആരംഭിക്കാനാവുമെന്നും എല്ലാം പ്രതീക്ഷിച്ചതുപോലെ നടന്നാല്‍ ഓഗസ്റ്റില്‍ യുഎസില്‍ ചിത്രീകരണം തുടങ്ങുമെന്നും സംവിധായകന് പറഞ്ഞിരുന്നു.
നവാഗതനായ ഇയ്കൃഷ്ണന് സംവിധാനം ചെയ്യുന്ന ‘എസ്ര’യാണ് പൃഥ്വിയുടേതായി ഇനി തീയേറ്ററുകളിലെത്താനുള്ള ചിത്രം. പ്രിയാ ആനന്ദാണ് എസ്രയില്‍ പൃഥ്വിയുടെ നായിക. ഫെബ്രുവരി 10ന് ചിത്രം തിയേറ്ററിലെത്തും
Post Your Comments