CinemaNEWS

‘ഗോസിപ്പുകള്‍ക്ക് ചെവികൊടുക്കാതെ വെള്ളിത്തിരയില്‍ അവര്‍ പ്രേമിച്ചു കൊണ്ടേയിരുന്നു’

നൂറോളം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച പ്രേം നസീറും ഷീലയും തങ്ങള്‍ക്കെതിരെയുള്ള ഗോസിപ്പുകളെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. ഇവരുമായി ബന്ധപ്പെട്ട് അന്ന് നിരവധി ഗോസിപ്പുകള്‍ സിനിമാ ലോകത്ത് പ്രചരിച്ചിരുന്നു. ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഈ താരജോഡികള്‍ ഗോസിപ്പുകള്‍ക്ക് ചെവികൊടുക്കാതെ വെള്ളിത്തിരയില്‍ പ്രേമിച്ചു കൊണ്ടേയിരുന്നു.

ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പ്രേം നസീറിനോടു ഷീലയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു. പ്രേം നസീര്‍ മാധ്യമ പ്രവര്‍ത്തകന് മറുപടി നല്‍കിയതിങ്ങനെ;

“എന്‍റെ ഭാര്യ ഹബീബയോടൊപ്പം ചിലവിട്ടതിനേക്കാള്‍ കൂടുതല്‍ സമയം ഞാന്‍ ചിലവിട്ടത് ഷീലാമ്മയൊടൊപ്പം ആയിരുന്നു. സ്ത്രീ പുരുഷന്മാര്‍ കൂടെ കിടന്നും കെട്ടിപ്പിടിച്ചുമൊക്കെ അഭിനയിക്കുന്ന കലാരൂപമാണ് സിനിമ. അതിനപ്പുറം ഷീലമ്മയും ഞാനും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ല”.

 

shortlink

Post Your Comments


Back to top button