CinemaNEWS

എന്‍റെ തലവര മാറ്റിയത് നിങ്ങളുടെ ഇഷ്ടം താരം; പ്രിയദര്‍ശന്‍

‘ഒപ്പം’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയ പ്രിയദര്‍ശന്റെ വിജയ മന്ത്രം എന്താണ്? ആളുകള്‍ വിമര്‍ശിക്കുന്നതിന്റെ കാരണം കണ്ടെത്തി അത് തിരുത്താന്‍ ശ്രമിക്കുമ്പോഴാണ് വിജയം കൈവരുന്നതെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.
പൂച്ചയ്‌ക്കൊരു മൂക്കുത്തി, ചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എന്റെ ഒരുപാട് ചിത്രങ്ങള്‍ പരാജയപ്പെട്ടു പിന്നീട് കിലുക്കത്തിലൂടെയാണ് ഞാന്‍ തിരിച്ചു വന്നത്. ഹിന്ദിയില്‍ കുറയേറെ സിനിമകള്‍ തുടക്കത്തില്‍ പരാജയപ്പെട്ടു പിന്നീട് ഹേരാ ഫേരിയാണ് നല്ലൊരു ബ്രേക്ക് തന്നത്.

mo

ഞാനെന്ന സംവിധായകന്‍ ഇല്ലെങ്കിലും ഇവിടെ മോഹന്‍ലാല്‍ എന്ന നടന്‍ ഉണ്ടാകുമായിരുന്നു പക്ഷേ ലാല്‍ ഇല്ലെങ്കില്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല. ഞാന്‍ വിചാരിക്കുന്ന കാര്യം എളുപ്പത്തില്‍ ലാലിന് മനസ്സിലാക്കാന്‍ സാധിക്കും. ഒരു സിനിമ ചെയ്യുമ്പോള്‍ ഞാന്‍ എത്ര പ്രതീക്ഷിക്കുന്നുവോ അതിനേക്കാള്‍ ഇരട്ടി ലാല്‍ തിരിച്ചു നല്‍കും.

(കടപ്പാട്; മാതൃഭൂമി ക്ലബ് എഫ്എം)

shortlink

Post Your Comments


Back to top button