മലയാളസിനിമയില്‍ വന്‍ വിജയമായി തീര്‍ന്ന ചിത്രങ്ങള്‍ റീമേക്ക് ചെയ്യപ്പെടുന്നത് ഇപ്പോള്‍ സ്വാഭാവികമാണ്. ജീത്തു ജോസഫ് ചിത്രം ദൃശ്യം തെലുങ്കിലും തമിഴിലും കന്നഡത്തിലും എത്തിയിരുന്നു. വന്‍വിജയം നേടിയ ചരിത്രം കുറിച്ച മോഹന്‍ലാലിന്റെ പുലിമുരുകന്‍ ‘മന്യംപുലി’ എന്ന പേരില്‍ തെലുങ്കില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ ഏറ്റവും പുതിയ ചര്‍ച്ച മോഹന്‍ലാല്‍ ചിത്രം ‘മുന്തിരിവള്ളികളു’ടെ റീമേക്കുകളെക്കുറിച്ചാണ്. ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കിക്കില്‍ നായകനാവാന്‍ സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷ് ആഗ്രഹം പ്രകടിപ്പിച്ചു. തെലുങ്ക് റീമേക്ക് കൂടാതെ ചിത്രം തമിഴിലും കന്നഡത്തിലും എത്തുമെന്നാണ് പുതിയ റിപ്പോട്ട്.
‘മുന്തിരിവള്ളികളു’ടെ റീമേക്കിന് വേണ്ടി കന്നഡയില്‍ നിന്നും തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെ ആളുകള്‍ സമീപിക്കുന്നുണ്ട്. അതില്‍ തെലുങ്ക് ഏകദേശം ഫിക്‌സ് ആയിട്ടുണ്ടെന്നു സംവിധായകന്‍ ജിബു ജേക്കബ് പറയുന്നു. തമിഴ് റീമേക്ക് തനിക്കുതന്നെ സംവിധാനം ചെയ്യണമെന്നുണ്ടെന്നും സംവിധായകന്‍ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
തമിഴ് റീമേക്ക് സംഭവിച്ചാല്‍, അത് തനിക്ക് തന്നെ സംവിധാനം ചെയ്യാന്‍ കഴിഞ്ഞാല്‍ ഉലഹന്നാനെ തമിഴില്‍ രജനീകാന്ത് അവതരിപ്പിക്കുന്നതാണ് ആഗ്രഹമെന്ന് ജിബു ജേക്കബ് പറയുന്നു. പക്ഷേ തമിഴ്, കന്നഡ റീമേക്കുകളുടെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂവെന്നും അതിനാല്‍ ഇപ്പോഴേ ഒന്നും ഉറപ്പിച്ച് പറയാനാവില്ലയെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments