കമലഹാസനും ഗൌതമിയും വേര്‍പിരിഞ്ഞത് സിനിമ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. മകള്‍ക്കുവേണ്ടിയാണ് പിരിഞ്ഞതെന്നു ഗൌതമി പറയുകയും ചെയ്തിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെക്കുറിച്ചും തന്റെ ജീവിതത്തില്‍ ആരായിരുന്നു കമല്‍ഹാസന്‍ എന്ന ചോദ്യത്തിനെല്ലാം ഉത്തരം പറയുകയാണ് ഗൌതമി. പുതിയ ലക്കം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൌതമി ഇത് പറയുന്നത്.
പതിമൂന്നു വർഷത്തിനു ശേഷമാണ് താനാ തീരുമാനത്തിലേക്ക് എത്തിയതെന്നു അവര്‍ പറയുന്നു. തീർത്തും പ്രയാസം നിറഞ്ഞ തീരുമാനം. അതും ഈ പ്രായത്തില്‍ എടുക്കേണ്ടിവന്നു. എല്ലാവരും ജീവിതത്തിൽ ‘സെറ്റിൽ’ ചെയ്യുന്ന സമയമാണിത്. ആ സമയത്ത് ജീവിതം തന്നെ വീണ്ടും തുടങ്ങുന്ന അവസ്ഥയിലാണ് താനെന്നും ഗൌതമി പറയുന്നു. ഇതൊരു വെല്ലുവിളിയാണെന്നും ഇതല്ലാതെ മറ്റൊരു വഴിയും മുന്നിലുണ്ടായിരുന്നില്ലയെന്നും അവര്‍ വെളിപ്പെടുത്തി.
ഗൌതമിയുടെ വാക്കുകള്‍
“എന്റെ മാതാപിതാക്കൾ പോലും എന്നെ സ്വാധീനിച്ചിട്ടില്ല. അവർ എന്നെ ഞാനായിട്ടാണ് വളർത്തിയത്. നോക്കൂ, എല്ലാ ബഹുമാനത്തോടെയും പറയട്ടെ ആ വാതിൽ ഞാൻ അടച്ചതാണ്. ഇനി അതിനെക്കുറിച്ചു സംസാരിക്കണ്ട. അതൊരു പാർട്ണർഷിപ് ആയിരുന്നു. ഒന്നിച്ച് ഒരു പാതയിൽ സഞ്ചരിച്ച രണ്ടുപേർ. ഒരു പ്രത്യേക ബിന്ദുവിലെത്തിയപ്പോൾ രണ്ടുപേരുടെയും വഴി ഒന്നല്ല എന്നു തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് പിരിയാൻ തീരുമാനിച്ചത്.”
ഞാനൊരമ്മയാണ്. മകൾക്കു മുന്നിൽ ഒരു നല്ല അമ്മയായി ആ ചുമതല നല്ല രീതിയിൽ ഇനിയുള്ള ജീവിതത്തില്‍ നിർവഹിക്കണമെന്നാണ് ആഗ്രഹമെന്നും ഗൌതമി പറയുന്നു.
സിനിമയിലെത്തുമ്പോൾ കമൽഹാസന്റെ വലിയ ആരാധികയായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ പ്രതിസന്ധികളിൽ ഒപ്പം നിൽക്കുകയും ഞാനത് ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള പ്രശ്നങ്ങളെ കൈകാര്യം ചെയ്തു മുന്നോട്ട് കൊണ്ട്പോകാന്‍ സാധിക്കാത്തതിനാലാണ് ഈ തീരുമാനമെടുത്തതെന്നും ഗൌതമി പറയുന്നു. ആരെയും കുറ്റപ്പെടുത്തുന്നില്ല. കുറ്റബോധവുമില്ലയെന്നും ഗൌതമി കൂട്ടിച്ചേര്‍ക്കുന്നു. ആ അധ്യായം നമുക്ക് അടച്ചുവയ്ക്കാം ഗൗതമി പറയുന്നു.
Post Your Comments