സിനിമാലോകത്ത് ഏറ്റവും പ്രധാന ഘടകമാണ് ശബ്ദം. ഒരു കഥാപാത്രത്തിന് ജീവന്‍ വയ്ക്കുന്നത് ശബ്ദത്തിലൂടെയാണ്. മിക അഭിനേതാക്കളും ഭാഷയും ഉച്ചാരണവും പ്രശ്നമായതിനാല്‍ അഭിനയം മാത്രം നടത്തുകയും ശബ്ദം മറ്റൊരാളെ കൊണ്ട് കൊടുപ്പിക്കുകയുമാണ് സിനിമയ്യില്‍ ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി തന്റെ ഫേസ് ബുക്കിലൂടെ ഒരു താരത്തെ പരിചയപ്പെടുത്തുന്നു.
അന്തരിച്ച നടി മോനിഷയുടെ ശബ്ദമായ അമ്പിളിയെന്ന ഡബ്ബിംഗ് ആർട്ടിസ്റ്റിനെയാണ് ഭാഗ്യലക്ഷ്മി പരിചയപ്പെടുത്തുന്നത്. “നഖക്ഷതം” എന്ന സിനിമ മുതൽ അവസാനത്തെ സിനിമ വരെ മോനിഷയുടെ സ്ഥിരം ശബ്ദം അമ്പിളിയുടേതായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു. ശോഭനയ്ക്കും ജോമോൾക്കും ശാലിനിക്കുമെല്ലാം അമ്പിളി ശബ്ദം നൽകിയിട്ടുണ്ട്. ഇപ്പോൾ സീരിയൽ രംഗത്തെ ശബ്ദമായി രംഗത്തുള്ളതും അറിയപ്പെടാതെ പോയ അല്ലെങ്കിൽ അറിയാൻ ആഗ്രഹിക്കുന്ന ചില ശബ്ദ താരങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് തന്റെ ഉദ്ദേശമെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം
ഇത് DUBBING ARTIST അമ്പിളി…മലയാള സിനിമയുടെ ശബ്ദ ലോകത്തേക്ക് ഞങ്ങൾ ഒന്നിച്ച് വന്നവരാണ്.1977കാലഘട്ടത്തിൽ. എന്നേക്കാൾ ഇളയതാണ്..അന്ന് അമ്പിളിക്ക് ഒരു ഏഴ് വയസ്സ് കാണും.. (നടിയും,ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ മകൾ)..ആ പ്രായത്തിൽ അമ്പിളിയുടെ കഴിവ് കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.. അന്തരിച്ച മോനിഷയുടെ “നഖക്ഷതം” എന്ന സിനിമ മുതൽ അവസാനത്തെ സിനിമ വരെ മോനിഷയുടെ സ്ഥിരം ശബ്ദം അമ്പിളിയുടേതായിരുന്നു..ശോഭനയ്ക്കും ജോമോൾക്കും ശാലിനിക്കുമെല്ലാം അമ്പിളി ശബ്ദം നൽകിയിട്ടുണ്ട്..ഇപ്പോൾ സീരിയൽ രംഗത്തെ ശബ്ദമായി രംഗത്തുണ്ട്..
മാത്രമല്ല അന്യഭാഷ സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നു.
അമ്പിളി സംഭാഷണമെഴുതി ഞാൻ ശബ്ദം നൽകിയ ഏറ്റവും നല്ല അന്യഭാഷാ സിനിമകളാണ്
“KANNATHIL MUTHAMITTAL”
“ENGLISH VINGLISH”
” KAHANI”
അങ്ങനെ നിരവധി..
അവരുടെ കഴിവിനനുസരിച്ചുളള അംഗീകാരം അവർക്ക് ലഭിച്ചിട്ടില്ല..
അമ്പിളിക്ക് രണ്ട് പെൺകുട്ടികൾ.. ഇന്ന് ഞങ്ങൾ ഒരു വിവാഹ ചടങ്ങിൽ വെച്ച് കണ്ടു..
അറിയപ്പെടാതെ പോയ അല്ലെങ്കിൽ അറിയാൻ
ആഗ്രഹിക്കുന്ന ചില ശബ്ദ താരങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് എന്റെ ഉദ്ദേശം…
Post Your Comments