CinemaNEWS

20 സീന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ദുല്‍ഖര്‍ ചോദിച്ചു, എന്‍റെ അച്ഛനായി അഭിനയിക്കുന്നത് ആരാണ്?

സത്യന്‍ അന്തിക്കാടിന്‍റെ ‘ജോമോന്റെ സുവിശേഷങ്ങള്‍’ പ്രേക്ഷകര്‍ക്കിടെയില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നതിന് കാരണം ദുല്‍ഖര്‍-മുകേഷ് കോമ്പിനേഷനാണ്. ജോമോനും അപ്പന്‍ വിന്‍സെന്റും തമ്മിലുള്ള നര്‍മ രംഗങ്ങളും വൈകാരിക നിമിഷങ്ങളുമൊക്കെ പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തില്‍ തന്‍റെ അച്ഛനായി അഭിനയിക്കുന്നത് ആരാണെന്ന് പറയാതെയാണ് സത്യന്‍ അന്തിക്കാടും ടീമും ദുല്‍ഖറിനോട്‌ കഥ പറഞ്ഞത്. 20 സീന്‍ വായിച്ചു കഴിഞ്ഞപ്പോഴാണ് ആരാണ് തന്‍റെ അച്ഛനായി ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് ദുല്‍ഖര്‍ ചോദിച്ചത്.
മുകേഷ് ആണെന്ന് പറഞ്ഞപ്പോള്‍ മുകേഷ് അങ്കിള്‍ ഓക്കേ പറഞ്ഞാല്‍ എനിക്ക് ഇനി കഥ കേള്‍ക്കണ്ടെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. ചിത്രഭൂമിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മുകേഷാണ് ഇത്തരമൊരു അനുഭവം പങ്കുവെച്ചത്.

“ഞാനൊരു അച്ഛന്‍ വേഷം ചെയ്യുമോ, അതും ദുല്‍ഖറിന്റെ അച്ഛന്‍ വേഷം ചെയ്യുമോ എന്നൊക്കെ സത്യന് സംശയമുണ്ടായിരുന്നു. പക്ഷേ കഥ കേട്ടപ്പോള്‍ ഏതൊരു നടനും സ്വപ്‌നംകാണുന്ന കഥാപാത്രമാണെന്ന് മനസിലായി. പ്രായമായ റോളൊക്കെ ചെയ്താല്‍ നമ്മളെ പിന്നെ സ്ഥിരം വൃദ്ധനാക്കും. പക്ഷേ വേഷം നല്ലതാണെങ്കില്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കും. ജോമോനിലെ കഥാപാത്രത്തെക്കുറിച്ച് അങ്ങനെയൊരു പ്രതീക്ഷ ആദ്യമേ ഉണ്ടായിരുന്നു. സത്യന്‍ ദുല്‍ഖറിനോട് കഥ പറഞ്ഞുതുടങ്ങിയത് ആരാണ് അച്ഛന്‍വേഷം ചെയ്യുന്നത് എന്ന് പറയാതെയാണ്. 20 സീന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ ദുല്‍ഖര്‍ ചോദിച്ചു, ആരാണ് അച്ഛന്റെ വേഷം ചെയ്യുന്നതെന്ന്. മുകേഷാണെന്ന് പറഞ്ഞപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞുവത്രേ മുകേഷ് അങ്കിള്‍ സമ്മതിച്ചാല്‍ തനിക്കിനി കഥ കേള്‍ക്കേണ്ടെന്ന്..”മുകേഷ്

shortlink

Related Articles

Post Your Comments


Back to top button