BollywoodCinemaGeneralNEWS

സഞ്ജയ് ലീല ബന്‍സാലിയെ ആക്രമിച്ച സംഭവം; വേറിട്ട രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തി നടന്‍ സുഷാന്ത് സിങ്

‘പദ്മാവതി’ എന്ന ചിത്രത്തിലൂടെ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജ്പുത് കര്‍ണി സേന സഞ്ജയ് ലീലാ ബന്‍സാലിയെ ആക്രമിക്കുകയും ചിത്രത്തിന്റെ ജയ്പുരിലെ ഷൂട്ടിംഗ് സെറ്റ് അഗ്നിക്കിരയാക്കുകയും ചെയ്തു.

‘പദ്മാവതി’ സെറ്റില്‍ അതിക്രമം കാട്ടിയ രാജ്പുത് കര്‍ണി സേനയ്‌ക്കെതിരേ ബോളിവുഡില്‍ നിന്ന് ഒട്ടേറെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഹൃത്വിക് റോഷന്‍, കരണ്‍ ജോഹര്‍, ഫര്‍ഹാന്‍ അക്തര്‍, അര്‍ജുന്‍ രാംപാല്‍, അര്‍ജുന്‍ കപൂര്‍, റിതേഷ് ദേശ്മുഖ്, സോനം കപൂര്‍, വിശാല്‍ ദദ്‌ലാനി തുടങ്ങി ഒട്ടേറെപ്പേര്‍ ലൊക്കേഷനിലെത്തി സംവിധായകനെയടക്കം ആക്രമിച്ച സംഘത്തോടുള്ള പ്രതിഷേധമറിയിച്ചു. ഇപ്പോഴിതാ വേറിട്ട വഴിയില്‍ ഈ വിഷയത്തിലുള്ള തന്റെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് നടന്‍ സുഷാന്ത് സിങ് രാജ്പുത്.

സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പത്മാവതിക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പേരിനൊപ്പമുള്ള ജാതിവാല്‍ മുറിച്ചുമാറ്റിയിരിക്കുകയാണ് ബോളിവുഡ് താരം സുശാന്ത്സിങ് രാജ്പുത്. ഹൃദയഭേദകം എന്നാണ് സുശാന്ത് സംഭവത്തെ വിശേഷിപ്പിച്ചത്. നമ്മള്‍ എന്തായാണ് മാറിക്കൊണ്ടിരിക്കുന്നത്. നമ്മുടെ ജാതി,കുലനാമങ്ങള്‍ ഒരു ഒഴിയാബാധയായി തുടരുന്നിടത്തോളം കാലം നമ്മള്‍ അനുഭവിക്കുമെന്ന് സുഷാന്ത് ട്വീറ്റ് ചെയ്തു. ധൈര്യമുണ്ടെങ്കില്‍ ആദ്യപേരിലൂടെ ആളുകള്‍ നിങ്ങളെ തിരിച്ചറിയട്ടെയെന്നും അതിനായി ശ്രാമികുവെന്നും സുശാന്ത് പറയുന്നു.

ലൊക്കേഷന്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ സഞ്ജയ് ലീലാ ബന്‍സാലി ‘പദ്മാവതി’യുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. ചിറ്റൂറിലെ റാണി പദ്മിനിയെ സിനിമയില്‍ മോശക്കാരിയാക്കി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കര്‍ണിസേന എന്ന സംഘടനയാണ് വെള്ളിയാഴ്ച വെകിട്ട് ജയ്പൂരില്‍ ചിത്രത്തിന്റെ സെറ്റില്‍ അക്രമം അഴിച്ചുവിട്ടത്. അക്രമികള്‍ ആരോപിക്കുന്ന തരത്തില്‍ യാതൊന്നും ചിത്രത്തില്‍ ഇല്ലെന്നും സഹപ്രവര്‍ത്തകരുടെ സുരക്ഷയെ കരുതിയാണ് ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്നും ബന്‍സാലി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button