
ഐ.വി ശശി-ലോഹിതദാസ് ടീമിന്‍റെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ‘മൃഗയ’. വാറുണ്ണി എന്ന പുലിവേട്ടക്കാരനായി മമ്മൂട്ടി വേഷമിട്ടപ്പോള്‍ പ്രേക്ഷകര്‍ ശരിക്കുമൊന്നു അമ്പരന്നു. അത് വരെ പ്രേക്ഷകര്‍ കണ്ട മമ്മൂട്ടി ആയിരുന്നില്ല അത്. നടപ്പിലും രൂപത്തിലുമൊക്കെ അടിമുടി മാറ്റം വന്നതോടെ സിനിമ കണ്ടിറങ്ങിയ പല പ്രേക്ഷകരും അന്ന് പറഞ്ഞിരുന്നത്രേ.”വാറുണ്ണിയായി അഭിനയിച്ചത് മമ്മൂട്ടി അല്ല. മമ്മൂട്ടിയുടെ രൂപ സാദൃശ്യമുള്ള മറ്റാരോ ആണ്”. പോലീസ്ഓഫീസറായും,കര്‍ഷകനായും,അധ്യാപകനായുമൊക്കെ അഭിനയിച്ച മമ്മൂട്ടി തന്നെയാണോ വാറുണ്ണി എന്ന് പലരും സംശയിച്ചു. സിനിമയുടെ 30-ആം ദിവസത്തെ പോസ്റ്റര്‍ പുറത്തിറക്കിയപ്പോള്‍ അതിലെ പരസ്യ വാചകം ഇങ്ങനെയായിരുന്നു.
‘വേട്ടക്കാരന്‍ വാറുണ്ണിയെ അവതരിപ്പിച്ച നടന്‍ മമ്മൂട്ടി അല്ല’
ഒരു നടന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണത്.
Post Your Comments