ഈ അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന ഒരു വാര്‍ത്തയാണ് ലാലു അലക്സിന്റെ മകന്റെ വിവാഹം. ആർഭാടങ്ങളൊഴിവാക്കി രജിസ്റ്റർ ഓഫീസിലാണ് ചടങ്ങ് നടന്നത്.
ലാലു അലക്സിന്റെ മകന് ബെൻ ആർഭാടങ്ങളൊഴിവാക്കി രജിസ്റ്റർ ഓഫീസിൽ വിവാഹം കഴിച്ചെന്ന് ഫോട്ടോകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതോടെ ലാലു അലക്സിന് അഭിവാദ്യവുമായി പലരും രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ സംഭവത്തില്‍ ഒരു ട്വിസ്റ്റുണ്ടെന്നു ലാലു അലക്സ് പറയുന്നു. രജിസ്ട്രാർ ഓഫീസിൽ നടന്നത് ഔദ്യോഗിക നടപടിക്രമങ്ങൾ മാത്രമാണെന്നാണ് താരം വ്യക്തമാക്കി. സാമുദായികാചാരങ്ങളോടെ മകന്റെ വിവാഹം അടുത്തമാസം നടക്കുമെന്നും ലാലു അലക്സ് പറയുന്നു. ദീപിക പത്രത്തിലാണ് താരമിത് വ്യക്തമാക്കുന്നത്.
വിവാഹശേഷം ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലേക്കു കുടിയേറാൻ ഉദ്ദേശിക്കുന്ന മകന്റെയും വധുവിന്റെയും വിസാ നടപടികള്‍ വേഗത്തിലാക്കാനാണ് വിവാഹം രജിസ്ട്രേഷൻ നേരത്തെ നടത്തിയത്.
ക്നാനായ സമുദായ ആചാരങ്ങളോടെയുള്ള കല്യാണം അടുത്തമാസം ആറിന് നടക്കും. സിനിമാ മേഖലയിൽ നിന്നുളള അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുന്ന ചടങ്ങായിരിക്കും ഇതെന്ന് ലാലു അലക്സ് പറയുന്നു.
Post Your Comments