GeneralNEWS

പ്രശ്നക്കാരായ പുരുഷന്മാരുടെ നോട്ടം കണ്ടാല്‍ മനസ്സിലാകും; പ്രിയാമണി

ഈ വര്‍ഷം വിവാഹിതയാകുന്നതിന്റെ സന്തോഷത്തിലാണ് നടി പ്രിയാമണി. മുസ്തഫയുമായുള്ള പ്രണയം വിവാഹത്തിലെത്തുമ്പോള്‍ തന്‍റെ ജീവിത നായകനെകുറിച്ച് പ്രിയാമണിക്ക് ഏറെ പറയാനുണ്ട്. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ഒരു സ്വഭാവമായിരുന്നു തന്‍റെതെന്നും അത് മാറ്റിയെടുത്തത് മുസ്തഫയാണെന്നും താരം വ്യക്തമാക്കുന്നു. ആണും പെണ്ണും തുല്യരാണെന്നും പെണ്ണിനെ ചരക്കായിട്ട് നോക്കാതെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയാമണി പറയുന്നു. ശരീരകമായ സ്ത്രീകളുടെ ബലഹീനത മറികടക്കാന്‍ പുരുഷന്മാരുടെ പിന്തുണയാണ് സ്ത്രീകള്‍ക്ക് വേണ്ടതെന്നും പ്രിയാമണി ഓര്‍മ്മപ്പെടുത്തുന്നു. എല്ലാ പുരുഷന്മാരും പ്രശ്നക്കാരല്ല, പ്രശ്നക്കാരായ പുരുഷന്മാര്‍ കുറെ പേരുണ്ട് അവരുടെ നോട്ടം കണ്ടാല്‍ മനസിലാകുമെന്നും പ്രിയാമണി പറഞ്ഞു.

shortlink

Post Your Comments


Back to top button