സിനിമ എന്നും പ്രേക്ഷകന് ഹരമാണ്. എന്നാല്‍ സമരം ചെയ്തും പിണക്കം നടിച്ചും ഒരു വിഭാഗം തിയറ്ററുടമകള്‍ സിനിമയെ പിന്നോട്ടു വലിക്കുമ്പോൾ, പ്രേക്ഷകന്‍ തിയേറ്ററില്‍ നിന്നും അകലുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകരെ പിടിച്ചു നിർത്താൻ പുതിയ പരീക്ഷണങ്ങളുമായെത്തുകയാണ് പിവിആർ സിനിമാസ്. ഓൺ ഡിമാൻഡ് സിനിമ സ്‌ക്രീനിങ്ങിന് അവസരവുമായാണ് പിവിആർ തിയറ്ററുകള്‍ എത്തുന്നത്. വികാവോ എന്ന പുതിയ സേവനമാണ് പഴയതും പുതിയതുമായ സിനിമകൾ ഓരോരുത്തരുടെയും ഇഷ്ടപ്രകാരം തിയറ്ററിൽ കാണാൻ അവസരം ഉണ്ടാക്കുന്നത്.
ഹോളിവുഡ്, ബോളിവുഡ് മറ്റു പ്രാദേശികചിത്രങ്ങള്‍ എന്ന് തുടങ്ങി അവാർഡ് ചിത്രങ്ങൾ, പുതിയ ചിത്രങ്ങൾ എന്നീ വിഭാഗങ്ങളിൽ നിന്നുവരെ പ്രേക്ഷകന് സിനിമ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം. ഒരു ഷോ നടത്താനുള്ള ആളായാൽ ബുക്കിങ് ഉറപ്പിക്കാം. ബുക്ക് ചെയ്യുന്നതോടൊപ്പം സുഹൃത്തുക്കളെ ഷോയ്ക്ക് ക്ഷണിക്കുകയും ചെയ്യാം. അവശേഷിക്കുന്ന സീറ്റുകള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാണ്.
ആമസോൺ പ്രൈം, നെറ്റ് ഫ്‌ലിക്‌സ്, ഹോട്ട്‌സറ്റാർ, ബിഗ്ഫ്‌ലിക്‌സ് തുടങ്ങി ഒട്ടനവധി ദേശീയ അന്തര്‍ദേശീയ സേവനങ്ങൾ സിനിമയെ പ്രേക്ഷകരുടെ ആവശ്യപ്രകാരം വീട്ടിലെത്തിക്കുന്ന ഈ സമകാലിക ലോകത്ത് തിയേറ്ററിലെ വലിയ സ്‌ക്രീനിന്റെ അനുഭൂതിയിലേക്ക് പ്രേക്ഷകനെ മടക്കികൊണ്ടുവരാനാണ് പിവിആർ സിനിമാസ് ശ്രമിക്കുന്നത്.
കേരളത്തിൽ കൊച്ചിയിലാണ് ഈ സേവനമുള്ളത്. കൂടുതൽ വിവരങ്ങൾക്ക്: vkaao.com സന്ദര്‍ശിക്കുക
Post Your Comments