പാകിസ്താനി നടിയും മോഡലുമായ ക്വാന്‍ഡില്‍ ബലോച് കൊല്ലപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്. കൊല നടത്തിയതെന്ന് സംശയിക്കുന്ന രണ്ട് ആണ്‍മക്കളില്‍ ഒരാളെ രക്ഷിക്കുന്നതിനായി മാതാപിതാക്കള്‍ മൊഴി മാറ്റിയതാണ് പൊലീസിനെ അന്വേഷണം തടസ്സപ്പെടുത്തിയത്.
ബലോചിന്റെ കൊലപാതകത്തില്‍ രണ്ട് ആണ്‍മക്കള്‍ക്കും പങ്കുണ്ടെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മക്കളിലൊരാളായ അസ്ലം ഷഹീന് അനുകൂലമായി മാതാപിതാക്കള്‍ മൊഴി മാറ്റുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പണം വാങ്ങിയാണ് മൊഴി മാറ്റിയതെന്നും സൂചനയുണ്ട്.
ബുധനാഴ്ചയാണ് മാതാപിതാക്കള്‍ മൊഴി മാറ്റി നല്‍കിയത്. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് മാതാപിതാക്കള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബലോചിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദുരഭിമാനത്തിന്റെ പേരില്‍ നടത്തിയ കൊലപാതകമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
മുള്‍ത്താനില്‍ വെച്ച് ബലോചിനെ സ്വന്തം സഹോദരന്‍ കൊലപ്പെടുത്തുകയായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണി സന്ദേശം അയച്ച് ബലോച് ശ്രദ്ധ നേടിയിരുന്നു. ചായ് വാല എന്ന് വിളിച്ചും ചായ ബിസിനസ് എങ്ങനെ പോകുന്നു എന്ന് ചോദിച്ചാണ് ഇവര്‍ മോദിക്ക് ഫേസ്ബുക്കിലൂടെ വീഡിയോ സന്ദേശം അയച്ചത്.
പാകിസ്താനി പൂനം പാണ്ഡ എന്ന് അറിയപ്പെടുന്ന ബലോച് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പിച്ചാല്‍ നഗ്നയായി ഡാന്‍സ് ചെയ്യുമെന്നും ഇവര്‍ ആരാധകര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഇതില്‍ രോക്ഷാകുലനായ സഹോദരനാണ് ബലോചിനെ കൊലപ്പെടുത്തിയത്.
Post Your Comments