ബോളിവുഡില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത മലയാളിസംവിധായകനാണ് പ്രിയദര്ശന്. അതില്‍ ഏറെയും ചിത്രങ്ങളില്‍ നായകനായത് സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാറും. പ്രിയന്റെ സിനിമകള്‍ പലതും മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടവയായിരുന്നു . എന്നിട്ടും അവ വന്‍ വിജയം നേടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒപ്പത്തിലൂടെ മലയാളത്തില്‍ ഒരു വിജയം നേടിയതിന്റെ സന്തോഷത്തിലാണ് പ്രിയന്. ബോളിവുഡില്‍ അടുത്തു സംവിധാനം ചെയ്യുന്ന ഒപ്പത്തിന്റെ റീമേക്കിലും നായകന് അക്ഷയ്കുമാര്‍ തന്നെ. ഒരു നടന് എന്ന നിലയിലുള്ള വളര്‍ച്ചയ്ക്ക് പ്രിയദര്ശന് എന്ന സംവിധായകനോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന് അക്ഷയ്കുമാര്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.
കരിയറിന്റെ തുടക്കകാലത്ത് കൂടുതലും അഭിനയിച്ചത് ആക്ഷന്‍ വേഷങ്ങളിലാണ്. അതുകൊണ്ട് തന്നെ ആക്ഷന്‍ ഹീറോ ഇമേജിലേക്ക് തളയ്ക്കപ്പെട്ടിരുന്നു. അതില്‍നിന്ന് തന്നെ മോചിപ്പിച്ചത് പ്രിയദര്ശനായിരുന്നെന്ന് അക്ഷയ്.വെളിപ്പെടുത്തുന്നു. സംഘട്ടനരംഗങ്ങളില്ലാത്ത ഒരു സിനിമയിലെ കഥാപാത്രമായി ഒരാളും പരിഗണിക്കുന്നില്ലയെന്നാ തിരിച്ചറിവില്‍ ഈ ഇമേജ് മാറ്റണമെന്ന് ആഗ്രഹിച്ചിരുന്നതായി താരം പറയുന്നു. അങ്ങനെ പ്രിയദര്‍ശനെ നേരിട്ട് കാണുകയും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നു അദ്ദേഹത്തോട് പറയുകയും ചെയ്തു.അങ്ങനെ തമാശ നിറഞ്ഞ കഥാപാത്രങ്ങള്‍ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത് പ്രിയദര്‍ശനാണെന്നും തന്നെയും തന്റെ കഴിവിനെയുംപൂര്ണ്ണമായും വിശ്വസിച്ച സംവിധായകനാണ് അദ്ദേഹമെന്നും അക്ഷയ്കുമാര്‍ പറയുന്നു.
Post Your Comments