തിരക്കഥാകൃത്തും സംവിധായകനും ഇപ്പോള്‍ അഭിനേതാവുമായി മലയാള ചലച്ചിത്ര ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച രഞ്ജി പണിക്കര്‍ ഒരുമിച്ചു ആദ്യത്തെ സിനിമചെയ്യാന്‍ ഇറങ്ങുകയും പിന്നീട രണ്ടുവഴിക്കായി മാറിപ്പോകുകയും ചെയ്ത കൂട്ടുകെട്ടിനെക്കുറിച്ച് വെളിപ്പെടുത്തുന്നു. ജയരാജും രഞ്ജി പണിക്കറും ഒരുമിച്ചു സിനിമ മേഖലയില്‍ കടന്നു വന്നവരാണ്. എന്നാല്‍ പിന്നീട് അവര്‍ രണ്ടു വഴിക്കായി. അതിനുശേഷം വീണ്ടും അവര്‍ ഒരു ചലച്ചിത്രത്തിന്റെ പിന്നണിയില്‍ ഒരുമിച്ചു. അതാണ് വീരം.
25 വര്‍ഷങ്ങളായി മലയാള സിനിമയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംവിധായകനാണ് ജയരാജെന്നു രഞ്ജി പണിക്കര്‍ പറയുന്നു. ഇപ്പോള്‍ മലയാള സിനിമ ഇതുവരെയും കാണാത്ത കാന്‍വാസില്‍ വീരമെന്ന പുതിയ ചിത്രവുമായി എത്തുകയാണ് ജയരാജ്. വീരത്തിന്റെ ട്രെയിലര്‍ ഇഷ്ടപ്പെട്ടെന്നു തുറന്നു പറയുന്ന രഞ്ജി പണിക്കര്‍ ആ സിനിമയില്‍ എഴുതുകയോ അഭിനയിക്കുകയോ ചെയ്യാതെ ഇരിക്കുമ്പോഴും ശബ്ദം കൊണ്ട് വീരത്തില്‍ പ്രവര്‍ത്തിച്ചതില്‍ സന്തോഷം പങ്കുവയ്ക്കുന്നു. ഓസ്കാര്‍ നോമിനേഷനില്‍ ഇടം പിടിച്ച വീരം മികച്ച ചിത്രമായി നിരൂപകര്‍ പ്രശംസിക്കുന്നു. അടുത്ത മാസം തിയേറ്ററിലെത്തുന്ന വീരത്തിനു ആശംസ അറിയിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കര്‍.
Post Your Comments