CinemaGeneralNEWS

‘ആരവങ്ങളില്ലാത്ത ആളൊഴിഞ്ഞ സംഘടന’

ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ തിയേറ്റര്‍ സംഘടന വന്നതോടെ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘടനയില്‍ നിന്ന് ഭൂരിഭാഗം തിയേറ്റര്‍ ഉടമകളും പിന്മാറുന്നു. സിനിമ സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ കഴിഞ്ഞമാസം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 102 തിയേറ്ററുടമകളാണ് പങ്കെടുത്തത്. സിനിമാ സമരം ഒത്തുതീര്‍പ്പായ ശേഷം ഫെഡറേഷന്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ എത്തിയവരുടെ എണ്ണം 52 ആയി ചുരുങ്ങി. വിതരണക്കാരും നിര്‍മാതാക്കളും തിയേറ്റര്‍ പ്രതിനിധികളും ഒരുപോലെ പിന്തുണയ്ക്കുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടന വന്നതോടെ പഴയ സംഘടനയില്‍ നിന്ന് പലരും വിട്ടുപോകുകയായിരുന്നു. കേരളത്തിലെ ഭൂരിഭാഗം തിയേറ്റര്‍ ഉടമകളും പുതിയ സംഘടനയില്‍ എത്തുന്നതോടെ പഴയ സംഘടനയില്‍ ഇനി തുടരേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button