CinemaGeneralNEWS

ഷൂട്ടിംഗിനിടയില്‍ പോലീസ് സ്റ്റേഷനില്‍ കയറേണ്ടിവന്നത് കമല്‍ വെളിപ്പെടുത്തുന്നു

മലയാളത്തിലെ മികച്ച ഒരു ചലച്ചിത്രമാണ് കമല്‍ സംവിധാനം ചെയ്ത മധുരനൊമ്പരക്കാറ്റ്. രഘുനാഥ് പലേരിയുടെ സ്വപ്നങ്ങളില്‍ ചുഴലി വീശുന്നു എന്ന കഥയെ അടിസ്ഥാനമാക്കി 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മധുരനൊമ്പരക്കാറ്റ്. ബിജുമേനോന്‍, സംയുക്താ വര്‍മ്മ, കാവ്യാമാധവന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ഈ ചിത്രം കാസര്‍ഗോഡ്‌, കര്‍ണ്ണാടക തുടങ്ങിയ ഇടങ്ങളിലാണ് ചിത്രീകരിച്ചത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് സമയത്തു സംഭവിച്ച രസകരമായതും എന്നാല്‍ പോലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്നതുമായ ചില നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ കമല്‍.

ചിത്രത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരു ഗാനമാണ് ദ്വാദശിയില്‍… എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനം ചിത്രീകരിച്ചത് കര്‍ണ്ണാടകയിലെ മൂഡ്‌ ബദ്രി എന്ന സ്ഥലത്തെ അതി പുരാതനമായ ഒരു ജൈനക്ഷേത്ര പശ്ചാത്തലത്തിലാണ്. അതിനെക്കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെ: വെള്ളക്കല്‍ത്തൂണുകള്‍ നിരന്നു നിന്ന വിസ്മയിപ്പിക്കുന്ന ഈ ക്ഷേത്രത്തില്‍ പാട്ട് ചിത്രീകരിക്കാന്‍ ക്ഷേത്രകമ്മറ്റിയുടെ അനുവാദം വളരെ കഷ്ടപ്പെട്ട് മേടിച്ചു. പാട്ടിന്റെ ഷൂട്ടിങ്ങിനിടയില്‍ മനോഹാരിതയ്ക്കായി വെള്ളത്തുണുകള്‍ക്കിടയില്‍ ചിരാതു കത്തിച്ചു വച്ചിരുന്നു. മനോഹരമായ ദൃശ്യഭംഗിയില്‍ ഗാന ചിത്രീകരണം പൂര്‍ത്തിയായി.

Madhuranombarakattu ( malayalamrhythm.blogspot.in)

ഈ ഗാനം കഴിഞ്ഞ ശേഷം മറ്റൊരു സീന്‍ ചിത്രീകരിക്കാന്‍ പോയതിനു ശേഷം തിരിച്ചെത്തിയപ്പോള്‍ ആ ഗ്രാമവാസികളും വിശ്വാസികളും തങ്ങളെ തടഞ്ഞു നിര്‍ത്തി. രോക്ഷകുലരായ അവര്‍ എന്തിനാണ് തടഞ്ഞതെന്ന് മനസിലാകാതെ ഭയപ്പാടോടെ നിന്നപ്പോള്‍ കാര്യമറിഞ്ഞ ഞങ്ങള്‍ തലയില്‍ കൈവച്ചു പോയെന്നു സംവിധായകന്‍ പറയുന്നു. ചരിത്ര പ്രാധാന്യമുള്ള ആ ക്ഷേത്രത്തിന്റെ വെണ്‍ത്തൂണുകള്‍ കരി പടര്‍ന്നു കറുപ്പ് നിറമായിരിക്കുന്നു. കാലങ്ങളായി അവര്‍ ഭക്തിപുരസരം കാത്തു സൂക്ഷിച്ചിരുന്ന ക്ഷേത്രത്തെ ഇങ്ങനെ വികൃതമാക്കിയതില്‍ രോക്ഷം പൂണ്ടാണ്‌ വിശ്വാസികള്‍ സംവിധായകര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ തടഞ്ഞു വെച്ചത്.

സബ്‌ ഇന്‍സ്പെക്ടര്‍ വന്നു സംവിധായകനെയും നിര്‍മ്മാതാവിനേയും സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അതിനിടയില്‍ ചിത്രത്തിന്‍റെ കലാ സംവിധായകനായ സുരേഷ് കൊല്ലം ക്ഷേത്രം കഴുകി വെളിപ്പിച്ചു തരാമെന്നു പറഞ്ഞു ശ്രമിച്ചെങ്കിലും കൂടുതല്‍ വികൃതമാകുകയാണ് അതിലൂടെ ചെയ്തത്. പിറ്റേന്നും ഭാരവാഹികള്‍ തടയുകയും ചെയ്തു. ഒടുവില്‍ ഒത്തു തീര്‍പ്പിനായി പത്തു ലക്ഷം രൂപ അവര്‍ ആവശ്യപ്പെട്ടെങ്കിലും കെഞ്ചി കെഞ്ചി അത് രണ്ടു ലക്ഷമാക്കി കുറച്ചുവെന്നും കമല്‍ ഓര്‍മ്മിക്കുന്നു. അതിനു ശേഷം ഷൂട്ടിങ്ങിനായ്‌ ആളുകള്‍ ചെന്നാല്‍ ഓടിച്ചുവിടുകയാണ് ആ ക്ഷേത്ര വിശ്വാസികള്‍.

തനിക്ക് പറ്റിയ ഒരു തെറ്റിലൂടെ സംഭവിച്ച ഈ അബദ്ധം കമല്‍ എന്റെ വെയില്‍ ഞരമ്പിലെ പച്ചയും പൂക്കളും എന്ന പുസ്തകത്തിലാണ് ഇത് ഓര്‍ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button