മോഹന്‍ലാല്‍ കുടുംബസ്ഥനാണെങ്കിലും വില്ലന്‍ കഥാപാത്രങ്ങളില്‍ ആണെങ്കിലും നടിമാരെ തല്ലുന്ന ചിത്രങ്ങള്‍ വന്‍ വിജയമായിട്ടുണ്ട്. ആദ്യ ചിത്രം മുതല്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും.
ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ നായിക പൂര്‍ണ്ണിമാ ജയറാമിനെ മോഹന്‍ലാല്‍ തല്ലുന്നുണ്ട്. അതുപോലെ മോഹന്‍ലാല്‍ വില്ലനായി അഭിനയിച്ച ചിത്രങ്ങളിലും നടിമാരെ തല്ലുന്നുണ്ട്. മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമായ സഞ്ചാരിയില്‍ ശുഭ എന്ന നടിയെ തല്ലുന്ന രംഗമുണ്ട്.
കടത്തനാടന്‍ അമ്പാടി എന്ന ചിത്രത്തില്‍ പ്രിയ എന്ന നടിയെയും ഐ വി ശശി ചിത്രമായ അര്‍ഹതയില്‍ ഉര്‍വശിയെയും മോഹന്‍ലാല്‍ തല്ലുന്ന രംഗമുണ്ട്. മിഥുനം, അഹം എന്നീ ചിത്രങ്ങളിലും ഉര്‍വശിക്ക് മോഹന്‍ലാല്‍ കഥാപാത്രത്തില്‍ നിന്നും തല്ലു കിട്ടുന്നുണ്ട്.
കമല്‍ ചിത്രമായ ഉള്ളടക്കത്തില്‍ ശോഭനയെ തല്ലുന്ന മോഹന്‍ലാല്‍ പക്ഷേ എന്ന ചിത്രത്തില്‍ നായികയായ ശോഭനയ്ക്ക് പകരം ഭാര്യയുടെ കഥാപാത്രം അവതരിപ്പിച്ച ശാന്തി കൃഷ്ണയെ തല്ലുന്നു. ഉള്ളടക്കത്തിലെ അഭിനയത്തിന് മോഹന്‍ലാലിനു സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.
സിബി മലയില്‍ സംവിധാനം ചെയ്ത സദയത്തില്‍ മാധുവിനെ തല്ലുന്ന രംഗമുണ്ട്. വില്ലന്മാരെ അടിച്ചിടുന്നത് പോലെ നായികമാരുടെ പ്രകോപന രംഗങ്ങളില്‍ നായകന് തല്ലുന്നത് സ്വാഭാവിക രംഗമാണ്.
ഇനിയും പല ചിത്രങ്ങളില്‍ മോഹന്‍ലാല്‍ നടിമാരെ തല്ലുന്ന രംഗങ്ങള്‍ ഉണ്ട് .
Post Your Comments