1998ലെ മാന്‍വേട്ടക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയില്‍ ഇന്നലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ഹാജരായിരു. ചോദ്യം ചെയ്യലിന് മുന്‍പ് കുറ്റാരോപിതനായ വ്യക്തിയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രോസിക്യൂട്ടര്‍ ഏത് മതവിഭാഗത്തില്‍പ്പെടുന്ന ആളാണ് താങ്കളെന്ന ചോദ്യം സല്‍മാനോട് ചോദിച്ചു . അതിനുത്തരമായി സല്‍മാന്‍ പറഞ്ഞത് ‘ഞാന്‍ ഇന്ത്യക്കാരനെ’ന്നാണ്.
കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്റെ 65 ചോദ്യങ്ങളാണ് സല്‍മാന്‍ നേരിട്ടത്. ‘ഞാന്‍ നിരപരാധിയാണ്. തെറ്റായ രീതിയിലാണ് ഞാനീ കേസില്‍ കുറ്റാരോപിതനായത്.’ സല്‍മാന്‍ കോടതിയില്‍ പറഞ്ഞു.
1998ല്‍ മാനുകളെ വേട്ടയാടിയ സംഭവവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് സല്‍മാനെതിരേ പല കാലങ്ങളിലായി ചുമത്തപ്പെട്ടത്. 28 സാക്ഷികളാണ് ഈ കേസുകളില്‍ ഉണ്ടായിരുന്നത്. മാനുകളെ പവിത്രമായി കാണുന്ന ബിഷ്‌ണോയ് സമുദായക്കാരും സാക്ഷികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തോക്ക് കൈവശംവെച്ചെന്ന കേസില്‍ ജോധ്പൂര്‍ കോടതി ദിവസങ്ങള്‍ക്ക് മുന്‍പ് സല്‍മാനെ വെറുതെവിട്ടിരുന്നു.
Post Your Comments