മലയാളത്തിലും തമിഴകത്തും നായികാ റാണിയായി തിളങ്ങുന്ന നടിയാണ് നയന്‍താര. അഭിനയിക്കുന്ന ചിത്രങ്ങളുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്ത അപൂര്‍വ്വം നായികമാരില്‍ ഒരാളുകൂടിയാണ് താരം. അതുകൊണ്ടുതന്നെ സിനിമാപ്രവര്‍ത്തകരുടെ വിമര്‍ശനവും ധാരാളമായി നടിയെ പിന്തുടരുന്നുണ്ട്. കഷ്‌മോര ചിത്രത്തിന്റെ പൊതുപരിപാടിയില്‍ നയന്‍താര പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് നടന്‍ വിവേക് രംഗത്തെത്തിയിരുന്നു. നയന്‍താരയുടെ പ്രതിഫലത്തെക്കുറിച്ചും വിവേക് വേദിയില്‍ പറഞ്ഞിരുന്നു. ഇതിനെല്ലാം മറുപടിയുമായി താരം പറയുന്നു.
പല ചാനലുകളില്‍ ഇരുന്ന് ഒരേ വിഷയം തന്നെ സംസാരിക്കാന്‍ ഇഷ്ടമില്ലാത്ത വ്യക്തിയാണ് താന്‍ . ഇന്ന് സാങ്കേതിക ലോകം വളര്‍ന്നു കഴിഞ്ഞു. പരസ്യ തന്ത്രങ്ങള്‍ എല്ലാം മാറിക്കഴിഞ്ഞു. നടീനടന്മാര്‍ ഒരു സിനിമയ്ക്കുവേണ്ടി എന്തൊക്കെ പരസ്യം ചെയ്താലും പ്രൊമോഷന്‍ നല്‍കിയാലും ഒരു മോശം സിനിമയെ 100 ദിവസം ഓടിക്കാനാവില്ലയെന്നും താരം പറയുന്നു . കഥയുണ്ടെങ്കിലേ സിനിമ ഓടൂ. ഒരു കാര്യം ശരി എന്നു തോന്നിയാല്‍ അത് ചെയ്യാന്‍ ഒരിക്കലും താന്‍ മടിക്കാറില്ലയെന്നും പ്രൊമോഷനും പത്രസമ്മേളനത്തിനും വരില്ലെന്ന് ആദ്യമേ നിര്‍മാതാക്കളെ അറിയിച്ചിട്ടാണ് കരാര്‍ ചെയ്യുന്നതെന്നും നയന്‍താര പറയുന്നു.
ബഡ്ജറ്റ് കുറഞ്ഞ സിനിമകളെ പ്രമോട്ട് ചെയ്യാറുണ്ട്. ചിലപ്പോള്‍ വലിയ രീതിയിലുള്ള പ്രമോഷനല്‍ പരിപാടികള്‍ ഒരു ചീത്ത സിനിമയെ കുറച്ചെങ്കിലും സഹായിച്ചേക്കാം. സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ ഈ അനാവശ്യപരിപാടികള്‍ക്ക് പോകുന്ന സമയവും ലാഭിക്കാം. ചീത്ത സിനിമകള്‍ എത്ര പ്രമോട്ട് ചെയ്താലും ബോക്‌സ്ഓഫീസില്‍ വലിയ ചലനമുണ്ടാക്കില്ലയെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഒരു സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ വച്ച് നടന്‍ വിവേക് നടിമാര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാത്തതിനെ ചോദ്യം ചെയ്യുകയുണ്ടായിരുന്നു. വിവേക് സാര്‍ തന്നെക്കുറിച്ചാണ് ആ വേദിയില്‍ സംസാരിച്ചതെന്ന് നയന്‍താര വ്യക്തമാക്കി. ‘സിനിമ പ്രമോട്ട് ചെയ്തില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് അന്ന് വിവേക് പറഞ്ഞിരുന്നു. എന്നാല്‍ സത്യം എന്തെന്ന് അദ്ദേഹത്തിന് അറിയില്ലയെന്നു താരം പറയുന്നു .’
പല സിനിമകളിലും താന്‍ തന്റെ പ്രതിഫലത്തെക്കാള്‍ കുറച്ചാണ് കമ്മിറ്റ് ചെയ്യുന്നത്. എന്നാല്‍ അവസാനം ലഭിക്കുന്നത് അതിലും കുറവാണെന്നും നയാന്താരാ പറയുന്നു. വിവേകിനെപ്പോലുള്ള സീനിയര്‍ നടന്മാര്‍ ഇതൊക്കെ വലിയ പ്രശ്‌നങ്ങള്‍ ആക്കി മാറ്റുന്നത് കാണുമ്പോള്‍ ശല്യംപോലെ തോന്നുന്നുവെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു
Post Your Comments