CinemaGeneralKollywoodNEWS

‘ദുരിതമനുഭിക്കുന്ന കുട്ടികളെ സഹായിക്കുന്ന വലിയ മനുഷ്യനാണല്ലേ താങ്കള്‍’ സൂര്യയോട്‌ ക്ഷമ ചോദിച്ച് പെറ്റ

മൃഗസംരഷണ സംഘടനയായ പെറ്റ തമിഴ് സൂപ്പര്‍താരം സൂര്യയോട്‌ ക്ഷമാപണം നടത്തി. സൂര്യയുടെ പുതിയ ചിത്രമായ സിങ്കം3യുടെ പ്രൊമോഷന് വേണ്ടിയാണ് താരം ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നതെന്ന പരാമര്‍ശം ഏറ്റു പറഞ്ഞായിരുന്നു പെറ്റയുടെ ക്ഷമാപണം.
‘താങ്കള്‍ ദുരിതമനുഭിക്കുന്ന കുട്ടികളെ സഹായിക്കുന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനാണെന്ന കാര്യം ഞങ്ങള്‍ അറിഞ്ഞു. മനുഷ്യനും കാളകള്‍ക്കും ഒരു പോലെ അപകടമുണ്ടാക്കുന്ന ജെല്ലിക്കെട്ടിനെപ്പോലെയുള്ള ഒരു ക്രൂരവിനോദം താങ്കള്‍ അനുകൂലിക്കുന്നത് കണ്ടപ്പോള്‍ സിനിമയുടെ പ്രചരണത്തിനായിരിക്കും എന്ന് കരുതിപ്പോയി. നല്ലൊരു സിനിമയെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. പക്ഷെ, ഏതെങ്കിലും ജീവിയോടുള്ള ക്രൂരതയോട് യോജിക്കാനാകില്ല. മൃഗങ്ങള്‍ക്കും മനുഷ്യനും ദ്രോഹം ചെയ്യുന്ന ഒരു പ്രദര്‍ശനത്തോട് താങ്കളും യോജിക്കില്ല എന്നാണ് കരുതിയത്.’ സൂര്യയ്ക്ക് അയച്ച കത്തില്‍ പെറ്റ വ്യക്തമാക്കുന്നു.

സിങ്കം 3യുടെ പ്രൊമോഷന് വേണ്ടിയാണ് സൂര്യ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നത് എന്ന പെറ്റയുടെ പരാമര്‍ശത്തെ തുടര്‍ന്ന് സൂര്യ പെറ്റയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

shortlink

Post Your Comments


Back to top button