കൊച്ചി മലയാള സിനിമയുടെ തട്ടകമായി മാറിയത് ഈ അടുത്ത കാലത്താണ്. അതിനെ പിന്‍പറ്റിയാണ് ആലപ്പുഴയും തൊടുപുഴയുമെല്ലാം മലയാള സിനിമയുടെ ഗ്രാമഭംഗിയായി മാറിയത്. എന്നാല്‍ പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് മലയാള സിനിമയില്‍ ഗ്രാമഭംഗിയായി നിറഞ്ഞു നിന്നത് പാലക്കാടന്‍ സൌന്ദര്യമാണ്. മലയാള സിനിമയിലെ ജനപ്രിയ നായകനായ ദിലീപും പാലക്കാടും തമ്മിലുള്ള ബന്ധം സിനിമയ്ക്ക് ദിലീപും ദിലീപിന് സിനിമയും കിട്ടിയയിടമെന്ന നിലയിലാണ്.
മലയാള സിനിമയിലെ ജനപ്രിയ നായകനായകനായി വളര്ന്നദിലീപിന് വെള്ളിത്തിരയില്‍ മെഗാ ഹിറ്റുകള്‍ സമ്മാനിച്ച മൂന്ന് ചിത്രങ്ങളാണ് മീശാമാധവന്‍, തിളക്കം, സല്ലാപം. ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവന് മലയാള സിനിമയിലെ അക്കാലത്തെ റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രമായിരുന്നു. അതുപോലെ ദിലീപ് കഥാപാത്രങ്ങളില്‍ മുന്നിട്ടു നില്ക്കുന്ന മറ്റൊരു ചിത്രമാണ് ജയരാജിന്റെ തിളക്കം. മുണ്ട് കണ്ടാല്‍ പറിച്ചെടുത്തുകൊണ്ട് ദിലീപ് ഓടിക്കയറിയത് സിനിമയുടെ വന്‍ വിജയത്തിലേക്കാണ്. ആദ്യകാല സിനിമാ ജീവിതത്തില്‍ നായകസ്ഥാനത്തേക്കുള്ള ദിലീപിന്റെ കസേര ഉറപ്പിച്ച ചിത്രമാണ് സല്ലാപം. ലോഹിതദാസിന്റെ തൂലികയില്‍ പിറന്ന ഈ ചിത്രം മലയാളത്തില്‍ വന്‍ വിജയമായിത്തീര്‍ന്നു. ഈ മൂന്നു ചിത്രങ്ങളും പറഞ്ഞത് പാലക്കാടുമായുള്ള ബന്ധത്തെയാണ്.
പലാക്കാടിന്റെ സൌന്ദര്യത്തെ മികച്ച രീതിയില്‍ മീശമാധവനിലൂടെ ലാല്‍ ജോസ് അവതരിപ്പിച്ചു. അതിനൊരു കാരണം ലാല്‍ജോസ് ഒരു പാലക്കാട്ടുകാരന് ആയതുമാകാം. ജയരാജ് ചിത്രമായ തിളക്കവും ഗ്രാമീണ ജീവിത കഥ പറഞ്ഞ ലോഹിതദാസ് ചിത്രം സല്ലാപവും പാലക്കാടന്‍ ഗ്രാമീണ ഭംഗികള്‍ കൊണ്ട് സമ്പന്നമായിരുന്നു. ഈ മൂന്നു ചിത്രങ്ങളിലും ഉള്ള മറ്റൊരു പ്രത്യേകത പാലക്കാടിന്റെ നടന വൈഭവമായ ഒടുവില്‍ ഉണ്ണികൃഷ്ണനും ഉണ്ടായിരുന്നുവെന്നതാണ്.
ഇത് മാത്രമല്ല ദിലീപ് പാലക്കാട് ബന്ധത്തിലുള്ളത്. ദിലീപ് ഹിറ്റ് ചിത്രമായ കാര്യസ്ഥനും പാലക്കാട് ചിത്രീകരിച്ച ചിത്രമാണ്. അതുപോലെ ദിലീപിന്റെ ചില ചിത്രങ്ങളിലെ ഗാനരംഗങ്ങളിലും പാലക്കാടന്‍ ഗ്രാമ ഭംഗി നിറഞ്ഞു നില്ക്കുന്നു. എന്നാല്‍ ഇതിലും വലിയ ബാന്ധം ദിലീപിന് പാലക്കാടിനോടുണ്ട്. സിനിമയില്‍ സഹ സംവിധായകനാകാന്‍ കമലിനെത്തേടി ദിലീപ് ആദ്യം എത്തുന്നത് പാലക്കാട് ആണ്. അന്ന് പൂക്കാലം വരവായി എന്ന ചിത്രത്ത്തിന്റെ ഷൂട്ടിംഗുമായി കമല്‍ പാലക്കാട് ഉണ്ടായിരുന്നു. അതിനുശേഷം ആദ്യമായി സഹ സംവിധായകനായ കമലിനൊപ്പം ദിലീപ് പ്രവര്‍ത്തിച്ചത് മോഹന്‍ലാല്‍ ചിത്രമായ വിഷ്ണു ലോകത്തിലാണ് . ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനും പാലക്കാട് ആയിരുന്നു.
Post Your Comments