CinemaKollywoodNEWS

വിജയ് സേതുപതി ചിത്രത്തില്‍ നിന്നും നായിക ലക്ഷ്മി മേനോന്‍ പിന്മാറിയതിന്റെ കാരണം?

വിജയ് സേതുപതിയുടെ നായികയായി ലക്ഷ്മി മേനോന്‍  അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത്  താരം ചിത്രത്തില്‍ നിന്നും പിന്മാറിയെന്നാണ്. പന്നീര്‍ ശെല്‍വം സംവിധാനം ചെയ്യുന്ന കറുപ്പന്‍ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായി വീണ്ടും ലക്ഷ്മി മേനോന്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത അണിയറപ്രവര്‍ത്തകരും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ പരിക്കേറ്റതുമൂലം ഈ ചിത്രത്തില്‍ നിന്നും ലക്ഷ്മി പിന്മാറുന്നുവെന്നാണ് പുതിയ വാര്‍ത്ത. പരിക്ക് സുഖമാകാന്‍ കുറച്ചധികം നാളുകള്‍ വേണ്ടി വരുന്നതിനാലാണ് നടി ചിത്രത്തില്‍ നിന്നും ഒഴിവാകുന്നത്.

‘റെക്ക’ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായി ലക്ഷ്മി മേനോന്‍ അഭിനയിച്ചിരുന്നു. ലക്ഷ്മി മേനോന്‍ പിന്മാറിയതിനാല്‍ ‘കറുപ്പന്‍’ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായെത്തുന്നത് തന്യയാണ്. പ്രശസ്ത നടന്‍ രവിചന്ദ്രറിന്റെ കൊച്ചുമകളാണ് തന്യ. ബല്ലെ വെള്ളൈയാതവേ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ തന്യയുടെ രണ്ടാമത്തെ ചിത്രമാണ് കറുപ്പന്‍. ബല്ലെ വെള്ളൈയാതവേയില്‍ ശശികുമാറിന്റെ നായികയായിരുന്നു തന്യ.

shortlink

Related Articles

Post Your Comments


Back to top button