CinemaNEWSTollywood

‘ബാഹുബലി’ അമ്പെയ്ത്ത് പിഴച്ചു; പരിഹാസവുമായി സോഷ്യല്‍ മീഡിയ

അണിയറയില്‍ വലിയ തയ്യാറെടുപ്പുകളോടെ ഒരുങ്ങുന്ന ബാഹുബലി2-വിന്‍റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. ആകര്‍ഷകമുള്ള പോസ്റ്ററാണെങ്കില്‍ തന്നെയും ചിത്രത്തില്‍ കടന്നുകൂടിയിരിക്കുന്ന പിഴവാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

karun

ചിത്രത്തിലെ ഇടതുവശത്ത് നില്ക്കുന്ന പ്രഭാസിന്റെ വില്ലിലെ രണ്ട് അമ്പുകളാണ്
പ്രശ്‌നമുണ്ടാക്കിയിരിക്കുന്നത്. ചിത്രം വ്യക്തമായി ശ്രദ്ധിച്ചാല്‍ പ്രഭാസിന്റെ അമ്പുകള്‍ അനുഷ്‌കയുടെ വില്ലിന്റെ ഇപ്പുറത്തായി കാണാം. വലിയ മുന്‍കരുതരുതലുകളോടെ എത്തുന്ന ചിത്രത്തില്‍ ഇത്തരമൊരു പിഴവ് സംഭവിച്ചതിനാല്‍ ട്രോളര്‍മാര്‍ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ഈ വര്‍ഷം ഏപ്രിലിലാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ബഹുബലി-2വിന്റെ റിലീസ്.

shortlink

Post Your Comments


Back to top button