സംഘടനാ തെരെഞ്ഞെടുപ്പിനുള്ള കെ.എസ്.യു വിന്‍റെ വോട്ടര്‍പട്ടികയില്‍ സാക്ഷാല്‍ പുലിമുരുകനും അവതരിച്ചിരിക്കുകയാണ്. സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ഥികളെ പരിഗണിക്കാതെ പുലിമുരുകന്‍ എന്ന പേരില്‍ ആരോ തെരഞ്ഞെടുപ്പ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നതാണ് സംഘടനയില്‍ പ്രവര്‍ത്തിച്ച മറ്റുവിദ്യാര്‍ഥികളെ പ്രകോപിതരാക്കുന്നത്. നൂറ് കോടി ക്ലബില്‍ എത്തിയ പുലിമുരുനെ കെ.എസ്.യുക്കാര്‍ ദത്തെടുത്തപ്പോള്‍ സംഘനയ്ക്ക് വേണ്ടി കൊടിപിടിച്ച വിദ്യാർഥികള്‍ ലിസ്റ്റിനു പുറത്തായി.
പുലിമുരുകന്‍ മാത്രമല്ല എസ്എഫ്ഐയുടെ ഭാരവാഹികള്‍ വരെ കെ.എസ്.യു ലിസ്റ്റില്‍ ഇടംപിടിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ സംഘടനയ്ക്ക് ശൗര്യം പോരാത്തതു കൊണ്ടാണ് പുലിമുരുകന് മെമ്പർഷിപ്പ് നൽകിയതെന്നാണ് സംഘടനക്കുള്ളിലെ സംസാരം. കെ.എസ്.യുക്കാരെ എല്ലാ പുറത്താക്കി ആരെന്നു പോലും അറിയാത്തവരാണ് സംഘടനയിൽ ഇടം പിടിച്ചിരിക്കുന്നതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
Post Your Comments