ദുല്‍ഖര്‍ സല്‍മാന്റെ യുവത്വം പരമാവധി ഉപയോഗപ്പെടുത്താനാണ് ജോമോന്റെ സുവിശേഷങ്ങള്‍ എന്നചിത്രത്തിലൂടെ താന്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മനസ്സിനക്കരെയ്ക്കുശേഷം കുടുംബത്തെ മാത്രം അടിസ്ഥാനമാക്കി, ഒരു ഫാമിലിക്കകത്ത് നടക്കുന്ന കഥയാണ് ജോമോന്റെ സുവിശേഷം എന്ന സിനിമ. ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നുവെന്നതാണ് മറ്റൊരു പുതുമ. ദുല്‍ഖര്‍ ആദ്യമായിട്ടാണ് എന്റെ പടത്തില്‍ അഭിനയിക്കുന്നത്. മുകേഷും ദുല്‍ഖറും അച്ഛനും മകനുമായി അഭിനയിക്കുന്ന ആദ്യസിനിമയാണിത്. എന്നും എവിടെയും യൂണിവേഴ്സലായി ആളുകള്‍ക്ക് ഇഷ്ടമുള്ള വിഷയമാണ് അച്ഛനും മകനും തമ്മിലുള്ള പ്രശ്നം. ഒരു സിനിമ ചെയ്യുമ്പോള്‍ എന്തിനാണ് സിനിമ ചെയ്യുന്നതെന്ന് ആലോചിക്കാറുണ്ട്. ഒരു സിനിമയെന്ന് പറയുമ്പോള്‍ നമ്മുടെ സന്തോഷം മാത്രമല്ല പ്രേക്ഷകനെ ആസ്വദിപ്പിക്കാനും പുതിയ സന്ദേശം കൈമാറാനും കഴിയുക. ജോമോന്റെ സുവിശേഷത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ഇഖ്ബാല്‍ കുറ്റിപ്പുറവും അദ്ദേഹത്തിന്റെ ഫാദറും തമ്മില്‍ നല്ല ബന്ധമായിരുന്നു. ആ റിലേഷന്‍ഷിപ്പിന്റെ ചാരുത ചിത്രത്തിലും പ്രകടമാണ്. ഇതിലെ പല സീനുകളും നമ്മുടെ ജീവിതവുമായി അടുത്ത് ഫീല്‍ ചെയ്യും. വിന്‍സന്റ് എന്ന സെല്‍ഫ് മെയിഡ്മാന്റെയും ഒന്നിനും കൊള്ളാത്ത അയാളുടെ മകന്റെയും കുറെ തിരിച്ചറിവുകളുടെ കഥയാണ് ജോമോന്റെ സുവിശേഷമെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
Post Your Comments