മലയാള ചിത്രങ്ങള്‍ റിമേക്ക് ചെയ്യപ്പെടുകയും അന്യ ഭാഷ ചിത്രങ്ങള്‍ മലയാളത്തിലേക്ക് എത്തുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ ചരിത്രമായ ഒരു ചിത്രമുണ്ട്. ചരിത്രത്തിനു കാരണം ചിത്രത്തിനു അന്ന് കിടിയ റീമേക്ക് അവകാശ തുകയാണ്. എന്പതുകളുടെ അവസാനത്തില്‍ 14 ലക്ഷം രൂപ ഒരു ചിത്രത്തിന്റെ റീമേക്ക് അവകാശം കിട്ടാന്‍ വേണ്ടി മുടക്കുകയെന്നത് അസാധാരണമായിരുന്നു. ആ ഭാഗ്യം ലഭിച്ചത് 1988ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ആഗസ്റ്റ് ഒന്ന് എന്ന ചിത്രത്തിനാണ്.
എസ്എന്‍ സ്വാമിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി, ക്യാപ്റ്റന്‍ രാജു, ഉര്‍വശി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ‘ദ ഡേ ഓഫ് ദ ജാക്കല്‍’ എന്ന പശ്ചാത്യ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു. ഒരു മലയാള സിനിമ സ്വന്തമാക്കുന്ന റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രം തെലുങ്കുകാര്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. 14 ലക്ഷം രൂപയ്ക്കാണ് നാഗാര്‍ജുനയുടെ പിതാവായ അക്കിനേനി നാഗേശ്വരറാവു ആഗസ്റ്റ് ഒന്നിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്.
Post Your Comments