താന്‍ അഭിനയമെന്തെന്നും എങ്ങനെയെന്നും പഠിച്ചത് രാജമൌലിയില് നിന്നാണെന്ന് ടോളിവുഡിന്റെ യുവതാരം റാണാ ദഗ്ഗുബതി. ഏഴുവര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ നാലുവര്‍ഷം പൂര്‍ണ്ണമായും താന്‍ ചെലവഴിച്ചത് ബാഹുബലിയ്ക്കു വേണ്ടിയാണ്. ഇപ്പോള്‍ ഈ നിലയില്‍ താന്‍ നില്‍ക്കുന്നതിന്റെ കാരണവും രാജമൌലി തന്നെയെന്നും റാണ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ഖാസി അറ്റാക്കിന്റെ പ്രമോഷന് പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് താരം രാജമൌലിയെപ്പറ്റി വാചാലനായത്. ഞാന്‍ അഭിനയം പഠിച്ചത് രാജമൌലിയില് നിന്നാണ് ബാഹുബലിയില്‍ അഭിനയിക്കുമ്പോള്‍ ഓരോ രംഗവും എങ്ങനെ പെര്ഫെക്ടാക്കാം എന്നെനിക്കദ്ദേഹം കാണിച്ചുതന്നുവെന്നും റാണാ കൂട്ടിച്ചേര്‍ത്തു .
പുതിയ ചിത്രം ഖാസി അറ്റാക്ക് തെലുഗ് , ഹിന്ദി എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രം ഫെബ്രുവരി 17ന് റിലീസ് ചെയ്യും.
Post Your Comments