CinemaGeneralNEWS

കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ധനുഷ് ഹൈക്കോടതിയില്‍

തമിഴ് നടനും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍െറ മരുമകനുമായ ധനുഷ് തങ്ങളുടെ മകനാണെന്ന് കാണിച്ച് കതിരേശന്‍, മീനാക്ഷി ദമ്പതികള്‍ കീഴ്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ താരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ധനുഷ് മകനാണെന്ന് വാദിച്ച് ജുഡീഷ്യല്‍ മജിസ്ട്രേറ്റില്‍ കതിരേശന്‍, മീനാക്ഷി ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

ഈ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് ധനുഷ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജി. ചൊക്കലിംഗം ദമ്പതികളോട് എതിര്‍വാദം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും കേസ് ഫെബ്രുവരി എട്ടിലേക്ക് മാറ്റുകയും ചെയ്തു.

ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ സമര്‍പ്പിച്ച ഹരജിയില്‍ ധനുഷ് തങ്ങളുടെ മുന്നാമത്തെ മകനാണെന്നും ജീവിത ചെലവിനായി 65,000 രൂപ പ്രതിമാസം നന്‍കാന്‍ തയാറാവണമെന്നും ദമ്പതികള്‍ ആവശ്യപ്പെട്ടിരുന്നു. സ്കൂള്‍ പഠനകാലത്ത് ധനുഷ് തങ്ങളില്‍നിന്ന് ചെന്നൈയിലേക്ക് ഓടിപ്പോവുകയായിരുന്നുവെന്നും പിന്നീട് കണ്ടത്തൊനായിരുന്നില്ലെന്നും സിനിമയിലെ മുഖം കണ്ടാണ് മകനെ തിരിച്ചറിഞ്ഞതെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button