സിനിമാ സമരം കഴിഞ്ഞു റിലീസ് ചെയ്യപ്പെട്ട മലയാള ചിത്രങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധേയമായ ചിത്രമാണ് ജിബു ജേക്കബ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഈ ചിത്രം കണ്ട തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കടേഷ് സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത് അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായി സൂചന. സ്വന്തം പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രം നിര്‍മിക്കാനാണ് താരത്തിന്റെ തീരുമാനം
നേരത്തെ മോഹന്‍ലാലിന്റെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രം ദൃശ്യം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ നായകന് വെങ്കടേഷായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് പ്രശംസയും അംഗീകാരവും നടന് നേടുകയും ചെയ്തു.
പ്രണയോപനിഷത്ത് എന്ന ഹ്രസ്വ ചിത്രത്തെ ആസ്പദമാക്കി എം സിന്ദുരാജാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. ഉലഹന്നാന്റെയും ഭാര്യ ആനിയമ്മയുടെയും പ്രണയ ജീവിതമാണ് സിനിമ
Post Your Comments