സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഇ ടിക്കറ്റിംഗ് ഏര്‍പ്പെടുത്താന്‍ തീരുമാനം. മന്ത്രി എ.കെ.ബാലന് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത സിനിമാസംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തീയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒരു മാസത്തോളം സിനിമാ വ്യവസായത്തെ സ്തംഭിപ്പിച്ച ഫെഡറേഷന്റെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.ഫെഡറേഷന്റെ കീഴിലുള്ള എട്ട് സെന്ററുകളിലെ 25 തിയേറ്ററുകള്‍ക്ക് പുതിയ മലയാളം ചിത്രങ്ങള്‍ റിലീസിന് നല്‍കിയിരുന്നില്ല.
Post Your Comments